വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് പടിഞ്ഞാറത്തറ . കല്പറ്റയിൽ നിന്ന് 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്, ബാണാസുരമലയിൽ നിന്ന് നോക്കിയാൽ കാണുന്ന പ്രദേശങ്ങളാണ് പടിഞ്ഞാറത്തറ, തെക്കും തറ, കോട്ടത്തറ, കുപ്പാടിത്തറ എന്നീ സ്ഥലങ്ങൾക്ക് പേര് വന്നതങ്ങനെയെന്ന് പറയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായ ബാണാസുര സാഗർ അണക്കെട്ട് ഇവിടെ സ്ഥിതി ചെയ്യുന്നു.

               പടിഞ്ഞാറത്തറ - മാനന്തവാടി റോഡിൽ ഏകദേശം 2 കി.മീ.അകലെയാണ് 16 മൈൽ എന്ന ചെറിയ അങ്ങാടി. പ്രത്യേകിച്ച് പേരില്ലാതിരുന്ന ഈ സ്ഥലത്തിന് , തരിയോട് നിന്ന് 16 മൈൽ അകലെ എന്ന അർഥത്തിൽ പതിനാറാം മൈൽ എന്ന സ്ഥലപ്പേര് വന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടം കടന്നുപോയ സ്ഥലം എന്നതിന്റെയടിസ്ഥാനത്തിൽ കുതിരപ്പാണ്ടിറോഡ് എന്ന് വിളിച്ചിരുന്നതായി പറയപ്പെടുന്നു. പതിനാറാം മൈലിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ

"https://schoolwiki.in/index.php?title=വി_എൽ_പി_എസ്/16_ാം_മൈൽ&oldid=1747123" എന്ന താളിൽനിന്ന് ശേഖരിച്ചത്