(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സത്യം
ഒരു മരം പത്തു പുത്രന് തുല്യമാണെന്ന
അച്ഛന്റെ വാക്കുകൾ കേട്ടു ഞാൻ
അങ്കണത്തിൽനട്ട തേൻമാവിതാ
വളരുന്നു എന്നോളവും കടന്നും
ഇതിൽ നിന്നും വളരുന്ന ചില്ലയാണായുസ്സ്
അന്നവും അമ്മയും മൊഴിയുന്നു
അറിയുന്നു ഞാനെന്റെ
തൈമാവിനേകുന്ന ജലധാര
നാളേക്കു വെക്കുന്ന ദാഹനീർച്ചോലകൾ
പ്രാണവായു അന്നവും
അന്നത്താൽ അനന്തം ജീവജാലങളും
അച്ഛൻമാർ അമ്മമാർ
അമ്മമാർക്കുണ്ണികൾ
ഉണ്ണികൾക്കങ്കണം-അങ്കണത്തിൽ
പിന്നെയുംപിന്നെയും ഉണ്ണിത്തേൻമാങകൾ
ആ വാക്കുകൾ
മൊഴികൾ തൻ പൊരുൾ എത്ര-
ഹ്രസ്വം ! വിശാലം! ഹൃദ്യം! ഭയാനകം!
ഈ പ്രപഞ്ചത്തിന്റെനിലനിൽപ്പെൻ
കൈയ്യിലാണെന്ന സത്യം