സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ്‌ എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .

ആദ്യകാലത്ത് ധാരാളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു.എന്നാൽ അഭ്യുദയകാംക്ഷികളായ നാട്ടുകാർ,പൂർവ്വവിദ്യാർത്ഥികൾ,സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ,അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരുടെ പ്രയത്നഫലമായി ഇപ്പോൾ ഇരുന്നൂറ്റിഇരുപത്തേഴ് കുരുന്നുകൾ വിദ്യ അഭ്യസിക്കുന്ന ഇടമായി ഈ സരസ്വതീ ക്ഷേത്രം മാറിയിരിക്കുന്നു.