ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ജൂനിയർ റെഡ് ക്രോസ്

23:41, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്

2021-22 പ്രവർത്തനങ്ങൾ

2021-22 ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ജെ ആർ സി കാടറ്റുകൾവീടുകളിൽ തൈകൾ നട്ടു കൊണ്ടാണ്പരിസ്ഥിതി ദിനം  ആചരിച്ചത്. തുടർന്നു  ജൂലൈ 1 വേൾഡ് ഡോക്ടർസ് ഡേ പോസ്റ്റർ തയ്യാറാക്കി കൊണ്ടാണ് ആണ് ആചരിച്ചത്.

     കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ  ജെ ആർ സി  കേഡറ്റുകൾക്ക് പങ്കെടുക്കാനായി എന്നത്  അഭിമാനാർഹമായ  നേട്ടം തന്നെയാണ് .ജെ ആർ സി കേഡറ്റുകളിൽ നിന്നും കൗൺസിലർമാരിൽ നിന്നും  സ്വരൂപിച്ച  തുക ഉപയോഗിച്ച് സി എച്ച് സി യിലേക്ക് ppe കിറ്റുകളു० മാസ്ക്കും  സാനിറ്റൈസറുകളു० നൽകി.

      ആഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പ്രസംഗമത്സരത്തിൽ 7A യിലെ മുഹമ്മദ് സഹൽ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം  കിട്ടി.

      കൂടാതെ ജെ ആർ സി കേഡറ്റുകൾക്കായി 12/ 2/ 22ന് നമ്മുടെ സ്കൂളിൽ വച്ച്  സെമിനാർ നടത്തുകയുണ്ടായി. ജി എച്ച് എസ് എസ് പന്നൂർ ,ജി എച്ച് എസ് എസ് നരിക്കുനി, കെ എം ഒ എച്ച് എസ് , എന്നീ  സ്കൂളുകളിലെ  പത്താം  തരത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി .സെമിനാറിൽ ആതിഥേയരാവാൻ നമുക്ക് കഴിഞ്ഞു