ജി.യു.പി.എസ് മുഴക്കുന്ന്/ഷോർട്ട് ഫിലിം

12:10, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumyagovindanm (സംവാദം | സംഭാവനകൾ) ('പാഠ്യേതര പ്രവർത്തനങ്ങളിൽ  മികവ് പുലർത്തുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യേതര പ്രവർത്തനങ്ങളിൽ  മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി  രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ നിഴൽ ചിത്രങ്ങൾ എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ  തയ്യാറാക്കി..

നാട്ടുകാരുടെയും, അഭ്യുദയകാംക്ഷികളുടെ യും ,അധ്യാപകരുടെയും യും സഹായത്തോടെ നിഴൽ ചിത്രങ്ങൾ തയ്യാറാക്കപ്പെട്ടത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു... അദ്ധ്യാപകനായിരുന്ന ശ്രീ. വേണു മാസ്റ്ററുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഷോർട്ട് ഫിലിം തയ്യാറാക്കപ്പെട്ടത്... അന്നത്തെ എല്ലാ അധ്യാപകരും ഈ ചിത്രത്തിന്റെ നിർമ്മാണ വേളയിൽ  സഹായങ്ങളുമായി എത്തിയിരുന്നു ...പൂർവ്വ വിദ്യാർത്ഥികളും,  സുഹൃത്തുക്കളും പണമായും വിവിധ സഹായങ്ങൾ ആയും ഈ ഷോർട്ട് ഫിലിമിന്റെ നിർമാണത്തിൽ പങ്കുവഹിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നു..

            സ്കൂൾ വാർഷികത്തിന്റെ ഭാഗമായി  വ്യത്യസ്തമായ പ്രവർത്തനം എന്ന നിലയിലായിരുന്നു കൂടെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്... അധ്യാപകനായ ജിജോ ജേക്കബ് രചനയും ഗാ നങ്ങളും നിർവഹിച്ച ചിത്രത്തിൽ അധ്യാപകർക്കൊപ്പം കുട്ടികളും അഭിനയിച്ചു... ഷൂട്ട് തുടങ്ങുമ്പോൾ പണം ആയിരുന്നു പ്രശ്നം... രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണം  കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.. മുഴക്കുന്നിലും  പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.. ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കു വേണ്ടിയും രക്ഷകർത്താക്കൾ സഹകരിച്ചു...

              പണവും സമയവും ചെലവാക്കുന്നതിലും  ഉപരിയായി സ്കൂളിന്റെ വേറിട്ട പ്രവർത്തനം എന്ന രീതിയിൽ കാണുകയാണെങ്കിൽ ഇതിനും മികച്ച സൃഷ്ടികൾ  മുഴക്കുന്ന് സ്കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നത് തീർച്ചയാണ്.. അത്തരം  സാഹചര്യങ്ങൾ അനുകൂലമാക്കുക എന്നതായിരിക്കണം  നമ്മുടെ കർത്തവ്യം..

https://youtu.be/5TXPuZzdSes