ജി.എച്ച്.എസ്. അടുക്കം/പ്രവർത്തനങ്ങൾ

11:15, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32017-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ നിർവഹിക്കപ്പെട്ടു... കുട്ടികളെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത്. കേരളക്കരയെ വായനയിലേക്ക് നയിച്ച ശ്രീ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി സമുചിതമായി ആചരിക്കുന്നു. തുടർന്നുള്ള ഒരാഴ്ചക്കാലം വായന വാരമായി ആഘോഷിക്കുന്നു. വായനമത്സരം, സാഹിത്യ പ്രശ്നോത്തരി, വായന ദിന സന്ദേശം, പ്രിയപ്പെട്ട സാഹിത്യകാരന്മാർ -കുറിപ്പ്, പോസ്റ്റർ നിർമ്മാണം... എന്നിങ്ങനെ എൽ.പി, യു.പി, എച്ച്.എസ് വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് കുട്ടികൾക്കായി വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.. സാഹിത്യ പ്രശ്നോത്തരി, കഥാപാത്രങ്ങൾ - കുറിപ്പ്, ബഷീർ കഥാപാത്രങ്ങൾ- വേഷപ്പകർച്ച,.. ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.. പിന്നീട് പല ഘട്ടങ്ങളിലായി വിദ്യാർഥികളെ കലയുടെയും സാഹിത്യത്തിന്റെയും രസാനുഭൂതികളിലേക്ക് നയിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് സാധിച്ചിട്ടുണ്ട്.. സ്കൂൾതല വിജയികളെ സബ്ജില്ലാതല മത്സരങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാനും സമ്മാനർഹരാക്കാനും സാധിച്ചിട്ടുണ്ട്.. സ്കൂൾ ലൈബ്രറിയുടെ ഫലപ്രദമായ ഉപയോഗം വഴി വായനയുടെ നവ്യാനുഭവം കുട്ടികളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.. ഇത്തരത്തിൽ കുട്ടികളിലെ കലാസാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് ഒരു ചാലകശക്തിയായി വിദ്യാരംഗം കലാ സാഹിത്യ വേദി നിലകൊള്ളുന്നു..

ശാസ്ത്ര രംഗം

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്ര രംഗം പദ്ധതി ഈ സ്കൂളിൽ വിജയകരമായി നടത്തി വരുന്നു. സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകളുടെ ഏകോപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു വഴി കുട്ടികളിൽ ശാസ്ത്രീയമനോഭാവവും, യുക്തിചിന്തയും, വളരുന്നു.UP/HS വിഭാഗത്തിലെ എല്ലാ കുട്ടികളും നാലിൽ ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ്. ഓരോ ക്ലബ്ബിനും അതത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ സെക്രട്ടറിയും നാലു ക്ലബ്ബുകളെ ഏകോപിപ്പിക്കുന്നതിന് ശാസ്ത്ര രംഗം കോ- ഓർഡിനേറ്ററും ഉണ്ട്. കുട്ടികളിൽ നിന്ന് ഓരോ ക്ലബ്ബിനും കൺവീനറും ,ജോയിൻ്റ് കൺവീനറും ഉണ്ട്. ഓരോ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ സ്കൂൾ തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.സ്കൂൾ തല ശാസ്ത്ര സംഗമവും എല്ലാവർഷവും നടത്തുന്നു.കുട്ടികളുടെ അഭിരുചി മനസിലാക്കി കുട്ടികളെ ഓരോ ഗ്രൂപ്പിലേക്കും തിരഞ്ഞെടുക്കുന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളുമായി കൂട്ടിയോജിപ്പിച്ച് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു

പൂർവ്വവിദ്യാർത്ഥിസംഗമം

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂർവ്വവിദ്യാർത്ഥികൾ അധ്യാപകരോടൊത്ത് അനുഭവങ്ങൾ പങ്കുവച്ചു.