കബിനി നദി

11:01, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (കബിനി നദി)

കബിനി നദി

പശ്ചിമ ഘട്ട മലനിരകളിൽ ഉത്ഭവിച്ച്, വയനാട്ടിൽ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തിൽ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയിൽ ഒഴുകി കർണാടകത്തിൽ തിരുമകുടൽ നർസിപൂരിൽ കാവേരിയുമായി ചേരുന്നു. നുഗു,ഗുണ്ടൽ, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂർ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂർ ദേശീയ ഉദ്യാനവും നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം) കബിനി ജലസംഭരണിയോട് ചെർന്ന് കിടക്കുന്നു. വേനൽ കാലങ്ങളിൽ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികൾക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.അതിനാൽ വേനൽ കാലങ്ങളിൽ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകർഷിക്കുന്നു.

"https://schoolwiki.in/index.php?title=കബിനി_നദി&oldid=1719111" എന്ന താളിൽനിന്ന് ശേഖരിച്ചത്