കെ.എം.എച്ച്.എസ്. കരുളായി/സൗകര്യങ്ങൾ

10:08, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmhskarulai (സംവാദം | സംഭാവനകൾ) (കൂടുതൽ ചേർത്ത‍ു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ഒരു ഒറ്റക്കെട്ടിടത്തിൽ 4 മുറികളുമായി ആരംഭിച്ച ഈ ആലയത്തിൽ ഇന്ന് ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടർ ലാബുകളും, വിശാലമായ സയൻസ് ലാബും ലൈബ്രറിയും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ക്കൂളിൽ എത്തിച്ചേരുന്നതിനായി മൂന്ന് ബസ്സുകളും ഉണ്ട്.