എ.എൽ.പി.എസ് മുറിയക്കണ്ണി/ചരിത്രം

22:14, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21855 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ തിരുവിഴാംകുന്ന് മുറിയക്കണ്ണിയിൽ ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ് മുറിയക്കണ്ണി.

1953 ജൂൺ 22 ന് വള്ളുവനാട് താലൂക്കിൽ എടത്തനാട്ടുകര അംശത്തിൽ മുറിയക്കണ്ണി എയ്ഡ‍‍‍ഡ് എലമെന്ററി സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ പൂമുഖത്തായിരുന്നു തുടക്കം. പിന്നീട് മുറിയക്കണ്ണിയിലെ സാധാരണക്കാരായ മനുഷ്യർ സൗജന്യമായി നൽകിയ സ്ഥലത്ത് സൗജന്യമായി അധ്വാനവും സാമഗ്രികളും നൽകിയാണ് ഈ വിദ്യാലയം പൂർത്തിയായത്.

എടത്തനാട്ടുകര വട്ടമണ്ണപുറം എ യു പി സ്കൂളിലെ ശ്രീ എ. ഹസ്സൻ മുസ്ലിയാരായിരുന്നു ആദ്യ മാനേജർ. 1956 ൽ ഇതൊരു പൂർണ എൽ പി സ്കൂളായി . 1967 ൽ ശ്രീ നടകളത്തിൽ രായിപ്പ സ്കൂളിന്റെ മാനേജറായി. 2014 ൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ എൻ. ആയിഷ മാനേജറായി നിയനിക്കപ്പെട്ടു.