സ്കൂൾ ജെ ആർ സി യൂണിറ്റ്

22:18, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ)

ആരോഗ്യം,സേവനം,സൗഹൃദം,എന്ന ആദർശ വാക്യം സ്വീകരിച്ച് കൊണ്ട് കുട്ടികളിൽ സാമൂഹിക ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഉത്തമ പൗരൻമാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 4,5,6,7,ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെയുത്തി ജെ ആർ സി യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു.തനിക്ക് ചുറ്റുമുളളവരുടെ വേദന സ്വന്തം വേദനയായി കണ്ട് കൊണ്ട് തന്നാലാവും വിധം അവരെ സഹായിക്കുവാനും അവരുടെ കണ്ണീരൊപ്പാനും ഓരോ കേഡറ്റും സന്നദ്ധമാണ്. സഹായമർഹിക്കുന്നവരെ കണ്ടെത്തി അവരുടെ പക്കലേക്ക് ഓടിയെത്താൻ സമയം കണ്ടെത്തുന്നു.നിർധനരായ രോഗികൾ ആലംബഹീനർ എന്നിവർക്ക് കൈത്താങ്ങവാൻ ജെ ആർ സി യൂണിറ്റിന് സാധിക്കുന്നു. യുദ്ധ സന്ദേശ റാലി,ലഹരി വസ്തുക്കൾക്കെതിരെയുളള ബോധവൽക്കരണം,പ്രതിരോധ കുത്തിവെയപ്പുകൾക്കെതിരെയുളള ബോധവൽക്കരണം, ഓണാഘോഷത്തിൻറെ ഭാഗമായി പുറ്റളകോളനി നിവാസികൾക്ക് ഭക്ഷണം, വസ്ത്രം എന്നിവയുടെ വിധരണം ഒരു ദിനം പറവകൾക്കൊരു തണ്ണീർക്കുടം, തൈകൾ വെച്ച് പിടിപ്പിക്കൽ പ്രളയ ബാധിതർക്ക ഒരു കൈതാങ്ങ് എന്നിവ വേറിട്ട പ്രവർത്തനങ്ങളിൽ ചിലത് മാത്രം..............

SCHOOL JRC
SCHOOL JRC
"https://schoolwiki.in/index.php?title=സ്കൂൾ_ജെ_ആർ_സി_യൂണിറ്റ്&oldid=1702288" എന്ന താളിൽനിന്ന് ശേഖരിച്ചത്