സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ലഘു ചരിത്രം

schoolassembly..

‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആർദ്രസ്നേഹവും, നിസ്വാർത്ഥകർമ്മവും സ്വന്തമാക്കി രാഷ്ട്രനിർമാണത്തിൽ പങ്കുകാരാകാൻ വർഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കൻമാരും, മീടുക്കികളുമാണ് അസംപ്ഷന്റെ അഭിമാനം. വളർച്ചയുടെ 39 കാൽപ്പാടുകൾ താണ്ടിയ ഈ വിദ്യാക്ഷേത്രം ഉന്നത പാരമ്പര്യത്തോടെ ,വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നന്മയുടെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞ് മുന്നേറുകയാണ്.,