തൃശൂര്‍ ജിുുലയില്‍ തീുിിരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണല് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഏങ്ങണ്ടിയൂര്'.

എൻ എച്ച് എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട് ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Sindhuks




ചരിത്രം

1946 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ല്‍ പ്രൈമറി വിഭാഗവും ഹയര്‍ ഏലിമെണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


1945 - 48 വി.ജി. കൃഷ്ണമേനോന്‍
1948 - 52 സുബ്രമണ്യന്‍അയ്യര്
1952 - 56 ശിവരാമമേനോന്‍
1956 - 61 രാഘവമേനോന്‍
1961 - 69 ​​​ടി.പി.ഗോവിന്ദന്‍
1969 - 74 ലൂയീസ്
1974 - 79 ആര്.ആര്.രാമകൃഷ്ണഅയ്യര് ‍
1979- 84 ഗംഗാധരമേനോന്‍
1984 - 88 എം.പി.സരാജിനി
1988 - 95 ടി.കെ.അരവിന്ദാക്ഷന്‍
1995 - 96 ടി.ജി.ദവദാസന്‍
1996 - 98 ആര്.എസ് .മനൊരമദേവി
1998 - 2000 കെ.കെ.വസന്ത ഭായ്
2000 - 02 ഗിരിജ സി.എസ്
2002 - 06 വി. േപ്രം ലാല്‍
2006-09 കെ.ജീ.രമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.744271" lon="76.143494" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.53372, 76.055603 NHSS ENGANDIYUR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എൻ_എച്ച്_എസ്_ഏങ്ങണ്ടിയൂർ&oldid=16962" എന്ന താളിൽനിന്ന് ശേഖരിച്ചത്