ഫലകം:Afna

22:53, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43012 (സംവാദം | സംഭാവനകൾ) ('അഫ്ന എസ്‌ , Kadinamkulam St Michael’s HSSലെ ഏഴാംക്‌ളാസ്സുകാരി ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഫ്ന എസ്‌ , Kadinamkulam St Michael’s HSSലെ ഏഴാംക്‌ളാസ്സുകാരി , ചിത്രകലാരംഗത്തെ വരദാനം, അറുപതു ചിത്രങ്ങളുമായി തന്റെ ആദ്യ ചിത്രപ്രദർശനം നടത്തിക്കഴിഞ്ഞു. St Michael's HSSലെ, Art Galleryയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അഫ്നയുടെ ചിത്രങ്ങളോരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. ചലനാത്മകതയാണ് ഇവയുടെ മറ്റൊരു സവിശേഷത. 60ചിത്രങ്ങളിലും 60പ്രതിപാദ്യങ്ങളാണ്. ഇത് ഒരു ഏഴാം ക്‌ളാസ്സുകാരിയുടെ രചനയാണെന്നത് കാഴ്ചക്കാരിൽ അത്ഭുതം ഉളവാക്കും.ചേരമാൻതുരുത്തിൽ കിഴക്കേ തൈവിളാകത്തു പരേതനായ ശ്രീ സുധീറിന്റെയും ശ്രീമതി ഷഹാനയുടെയും മകളായ അഫ്നയ്ക്കു ചിത്രകലയിൽ വിസ്മയം തീർക്കാൻ തക്ക പ്രതിഭയുണ്ട് .ചിത്രകലയിലെ ഈ മാണിക്യത്തെ കണ്ടെടുത്തത് St Michael's HSSലെ ചിത്രകലാധ്യാപകനായ ശ്രീ സജിതറെമഡിയാണ്.അദ്ദേഹത്തിനു പ്രത്യേക അഭിനന്ദനങ്ങൾ . ഒപ്പം ഈ കലാകാരിക്ക് വേണ്ട പ്രോത്സാഹനം നൽകുന്ന St Michael's HSSനും അഭ്യുദയകാംക്ഷികൾക്കും സ്നേഹാദരങ്ങൾ .

"https://schoolwiki.in/index.php?title=ഫലകം:Afna&oldid=1693376" എന്ന താളിൽനിന്ന് ശേഖരിച്ചത്