ഗവ. എൽ പി സ്ക്കൂൾ പള്ളിപ്പോർട്ട്

12:25, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallipuramschool (സംവാദം | സംഭാവനകൾ) (ചേർക്കാൻ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

ഗവ. എൽ പി സ്ക്കൂൾ പള്ളിപ്പോർട്ട്
വിലാസം
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-02-2022Pallipuramschool



ചരിത്രം

എറണാകുളം ജില്ലയിൽ പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പള്ളിപ്പോർട്ട്.1947 സെപ്റ്റംബർ 17 നാണ് ഈ സ്ഥാപനം തുടങ്ങിയത്.

മുനമ്പം ജുമാ മസ്ജിദ് പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. പി. കെ അബൂബക്കർ സ്വന്തം സ്ഥലത്തു തുടങ്ങിയ ഒന്നു മുതൽ anju വരെ ക്ലാസ്സുകളുള്ള ഒരു വിദ്യാലയമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പൊതുസ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇപ്പോഴുള്ള കെട്ടിടം. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി ശ്രീ. മുഹമ്മദ്‌ നാസറാണ്. അദ്ദേഹം ഇപ്പോൾ കച്ചവടക്കാരനാണ്.

നാലം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ വാർഡ് 1,2,4,21 എന്നിവയിൽ നിന്നും വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തുനിന്നാണ് വരുന്നത്. സ്കൂളിന്റെ മുൻവശം പടിഞ്ഞാറുഭാഗത്തായി തിരക്കേറിയ വൈപ്പിൻ മുനമ്പം റോടാണ്.

പ്രീപ്രൈമറി മുതൽ 4ആം ക്ലാസ്സ്‌ വരെ വിവിധ ക്ലാസ്സുകളിലായി 85 ൽ പരം പഠിതാക്കളുണ്ട്.5 അധ്യാപകർ ഉൾപ്പടെ 8 ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ്‌ മുറികളാണുള്ളത്. ഒരു കമ്പ്യൂട്ടർ ലാബും pre പ്രൈമറി ക്ലാസും ഉണ്ട്‌. പാചകപ്പുരയില്ല. ഇതിന്റെ പണി നടക്കുന്നു.

ജല ലഭ്യത

ബോർവെൽ വഴിയാണ് വെള്ളമെടുക്കുന്നത്. പൈപ്പ് കണക്ഷൻ ഇല്ല. വെള്ളം ദൂരെ നിന്നും കൊണ്ടുവരുന്നു. സ്കൂളിന്റെ എണ്ണതിനനുസരിച്ചുള്ള സാനിറ്റേഷൻ ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

ഐ ടി വിദ്യാഭ്യാസത്തിനുള്ള കമ്പ്യൂട്ടറുകൾ ഇവിടെ ഇല്ല. സ്കൂളിന്റെ ലൈബ്രറി കാര്യക്ഷമമാണ്‌. കല, കായിക, പ്രവർത്തിപരിചയ, ഡാൻസ്, സംഗീത മേഖലകളിൽ പരിശീലനം കൊടുക്കുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൊടുക്കുന്നു.ബാല സഭ കുട്ടികളുടെ മേൽനോട്ടത്തിലാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മജ്നു ടീച്ചർ (hm)

നീത ഉറമെസ്

മത്തായി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.169667,76.180642000000006|zoom=18}}