സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

 
സ്കൂൾ ഫോട്ടോ

1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്‌കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്‌കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്‌കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്‌കൂളായി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കംബ്യൂട്ടർ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്.

  • പാഠ്യേതര പ്രവർത്തനങ്ങൾ
  • വിദ്യാരംഗം.
  • ശാസ്ത്ര ക്ലബ്ബ്
  • പച്ചക്കറിത്തോട്ടം
  • വാഴത്തോട്ടം
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • ദുരന്തനിവാരണ സമിതി
  • ആരോഗ്യശുചിത്വ ക്ലൂബ്ബ്
  • റോഡ് ആന്റ് സെഫ്ററി

മാനേജ്‌മെന്റ്

ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

  1. ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം
  2. പി കു‍ു‍ഞ്‍‍ഞിരാമ൯ മാസ്ററ൪,തങ്കയം
  3. കുു‍ഞ്ഞിക്കണ്ണ൯ മാസ്ററ൪,കരിവെള്ളൂ൪
  4. പരമേശ്വരൻ നമ്പൂതിരി മാസ്ററ൪
  5. ലക്ഷ്മിക്കുുട്ടിടീച്ച൪,വെള്ളോറ
  6. വി എ കുു‍ഞ്‍ഞിക്കണ്ണ൯ മാസ്ററ൪,ചെമ്പ്രാനം
  7. അരവിന്ദാക്ഷൻ അടിയോടി മാസ്ററ൪, കാളീശ്വരം
  8. ടി. കെ ജനാർദ്ധന൯മാസ്ററ൪ ,പെരളം
  1. രാഘവൻ എംപി മാസ്ററ൪ പെരളം
  2. സുജാത,പി,വി ടീച്ച൪ പഴയങ്ങാടി
  3. ഗീത.എ, ടീച്ച൪, നീലേശ്വരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് വർഷം തൽസ്ഥിതി
1 മുഹമ്മദ്റാഫി ഫുട്ബോൾതാരം
2 എം ടി പി അബ്ദുൾഖാദ൪ എ‍‍‍ഞ്ചിനീയ൪

3

അസീസ് കൂലേരി പത്രപ്രവ൪ത്തക൯

ചിത്രശാല

ജൂൺ 1പ്രവേശനോൽസവം 2021- 2022

ഗവ:എൽ.പി സ്കൂൾ കൂലേരിയുടെ ഈ വ൪ഷത്തെ പ്രവേശനോൽസവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online ആയാണ് നടന്നത്. ഈ വ൪ഷം ഒന്നാം ക്ലാസിൽ 31 കുട്ടികളും പ്രീപ്രൈമറിയിൽ 45കുട്ടികളും പ്രവേശനം നേടി.നവാഗതരെ മറ്റ് ക്ലാസിലെ കുട്ടികൾ പാട്ടുപാടിയും ആശംസ അറിയിച്ചും ദീപങ്ങൾ തെളിയിച്ചും സ്വീകരിച്ചു.സ്വാഗതം സീനിയ൪ അസിസ്ററ൯റ് - ശ്രീമതി ലത പി അദ്ധ്യക്ഷ൯ - പി ടി എ പ്രസിഡ൯റ് പവിത്ര൯ ഉദ്ഘാടനം വാ൪ഡ് മെമ്പ൪ - ഇ ശശിധര൯ മുഖ്യപ്രഭാഷണം ശ്രീമതി സുജാതടീച്ച൪ ആശംസ -മു൯ H M രാഘവ൯ മാസ്ററ൪ -MPTA പ്രസിഡ൯റ് സരോജിനിടീച്ച൪ -MPTA വൈസ്പ്രസിഡ൯റ് ഗ്രീഷ്മ , നന്ദി - ഷാഹുൽഹമീദ്

5പരിസ്ഥിതി ദിനാഘോഷം

2021-22 അധ്യയന വ൪ഷം കോവിഡിന്റെ ഭീതിയിൽ ഈ വ൪ഷവും online ആയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.സ്വാഗതം ശ്രീമതി ലതടീച്ച൪,അധ്യക്ഷ൯ പി.ടി.എ പ്രസിഡ൯റ് പവിത്ര൯ .പരിസ്ഥിതി സന്ദേശം നൽകിയത് പ്രശസ്ത സിനിമാതാരവും പരിസിഥിതിപ്രവ൪ത്തകനുമായ ശ്രീ സന്തോഷ് കീഴാറ്രൂരാണ്.മുഖ്യപ്രഭാഷണം നടത്തിയത് ബി ആ൪ സി ട്രെയിന൪ വേണുഗോപാല൯ മാസ്ററ൪ ആണ്. സീഡ് കോഡിനേറ്റ൪ പരിസിഥിതിദിന സന്ദേശം നൽകി.കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു,മു൯വ൪ഷങ്ങളിൽ നട്ട വൃക്ഷങ്ങളെ കുറിച്ച് വിവരിച്ചു.പോസ്ററ൪ രചന,പ്രസംഗം.പരിസ്ഥിതി ഗാനാലാപനം,പരിസ്ഥിതി ക്വിസ് എന്നിവ നടത്ത

രാവിലെ 9മണിക്ക് ജെ സി ഐ തൃക്കരിപ്പൂ൪ മ൪ച്ചന്റ് യൂത്ത് വിങ്ങ് അസോസിയേഷ൯ സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.

വായനാദിനം ജൂൺ 9

ഈ വ൪ഷത്തെ വായനാദിനം ഓൺലൈനായാണ് നടന്നത്തിയത്. അധ്യാപകനും പ്രശസ്ത സാഹിത്യകാരനുമായ ര്രീ ജിനേഷ് കുമാ൪ എരമം ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രി൯സിപ്പാൾ ശ്രീ ഡോ എം ബാല൯മാസ്റ്റ൪ വായനാദിന സന്ദേശം നൽകി.

പോസ്റ്റ൪ രചന,പ്രസംഗം,പി എ൯ പണിക്ക൪ ജീവചരിത്ര കുറിപ്പ്,വായനാകുറിപ്പ്,ക്വിസ് ,മുദ്രാവാക്യ രചന എന്നിവ നടത്തി.


ഓസോൺ ദിനം 16-09-2021

ഓസോൺ ദിനത്തിന് ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.

മൈക്രോഗ്രീൻസ് 04-11-2021

പോഷകമൂല്യമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുക ലക്ഷ്യത്തോടെ കുടുക്,ഉലുവ,ചെറുപയ൪,വ൯പയ൪,ഉഴുന്ന്,മുത്താറി മുതലായവ അഞ്ച് ദിവസം കൊണ്ട് വിളവെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി.





വഴികാട്ടി


.ത‍‍ൃക്കരിപ്പൂ൪ ബസ്ററാ൯‍‍ഡിൽ നിന്നും തെക്ക് പടി‍ഞ്ഞാറ് 50 മീറ്റ൪ ദൂരത്തായി സ്ഥിതി ചെയ്യുന്നു .

,തൃക്കരിപ്പൂ൪ റെയിൽവേ സ്ററേഷനിൽ നിന്നും 50 മീററ൪ കിഴക്കായി സ്ഥിതിചെയ്യുന്നു {{#multimaps:12.14303,75.17689|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ക‌ൂലേരി&oldid=1691423" എന്ന താളിൽനിന്ന് ശേഖരിച്ചത്