ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്

12:02, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ) ('<font size=6>'''കരിയർ ഗൈ‍ഡൻസ്'''</FONT> <br> ഹയർസെക്കണ്ടറി വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരിയർ ഗൈ‍ഡൻസ്
ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും കരിയർ ഗൈഡൻസ് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. അതിന്റെ ഭാഗമായി ബാലികാമഠം ഹയർ സെക്കണ്ടറി സ്‍കൂളിലും Career Guidance Unit തുടക്കം കുറിക്കുകയും cell ന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു. കരിയർ ഗൈഡൻസിന്റെ പത്തനംതിട്ട ജില്ലയിലെ കോ-ഓർഡിനേറ്റേഴ്സിനുള്ള ജില്ലാ തല പരിശീലനം ഈ വർഷവും (2021-22) ബാലികാമഠം സ്‍കൂളിൽ വച്ച് വളരെ മികച്ച രീതിയിൽ നടത്തപ്പെടുകയും, അതിൽ നടത്തപ്പെടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ വർഷവും ഈ സ്‍കൂളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു. 2020-21 കാലഘട്ടത്തിൽ ജില്ലയിലെ ഹയർസെക്കണ്ടറി പരീക്ഷയിൽ പരാജയപ്പെട്ട ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ്സ് എടുത്തു. അഡ്മിഷനുമായി ബന്ധപ്പെട്ട് ഫോക്കസ് പോയ്‍ന്റ് സംഘടിപ്പച്ചു. ഹൈസ്‍കൂൾ 10-ാം ക്ലാസ്സ് ജയിച്ച കുട്ടികളുടെ ഗ്രൂപ്പ് രൂപീകരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. വിവിധ combinations ന്റെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തി. ജില്ലയിലെ plus one വിദ്യാർത്ഥികൾക്ക് സിവിൾ സർവീസ് കോച്ചിംഗ് ജില്ലാ അടിസ്ഥാനത്തിൽ നടത്തി. കൊമേഴ്സ് ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കായി വെബിനാർ നടത്തി. കരിയർ ഗൈഡൻസിന്റെ നേതൃത്വത്തിൽ SITAR school level test നടത്തുകയും രണ്ട് കുട്ടികളെ ജില്ലയിലേക്ക് അയക്കുകയും നൃത്ത ഇനങ്ങളിൽ പ്രാവീണ്യം കൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2017-18 മുതൽ കൺവീനറായി അനിത ബേബി HSST(Economics) പ്രവർത്തിച്ചുവരുന്നു.‍