ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ

21:53, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24347 (സംവാദം | സംഭാവനകൾ) (ആരോഗ്യ-ശുചിത്വ ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി)

വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി  ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു.

കാർഷിക ക്ലബ്ബ്

കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് . ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തൽ ,വീട്ടിലൊരു പച്ചക്കറിത്തോട്ടം -വീഡിയോ പ്രദർശനം എന്നിവ നടത്തപ്പെട്ടു .കൃഷിപ്പാട്ടുകളും കവിതകളും പാടി അവതരിപ്പിക്കൽ ,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊൽ പതിപ്പ് ,കടങ്കഥാമത്സരം എന്നിവ നടത്താറുണ്ട് .

മലയാളം ക്ലബ്ബ്

മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കയ്യെഴുത്തുമാസിക ,മലയാളം ഫെസ്റ്റ് ,വ്യവഹാര രൂപങ്ങൾ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിക്കപ്പെടാറുണ്ട് . ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമക്കായി ജൂൺ 19 മുതൽ 24 വരെ വായനവാരമായി ആചരിച്ചു .മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികളും തൂലികാനാമങ്ങളും പരിചയപ്പെടുത്തൽ ,കഥാ -കവിത രചന മത്സരം ,നോട്ടീസ് ,ആസ്വാദനക്കുറിപ്പ്, യാത്രാവിവരണം ,കത്ത് ,ജീവചരിത്രക്കുറിപ്പ് തുടങ്ങിയവ തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട് .മലയാളത്തിലെ പ്രാചീന കവിത്രയങ്ങളും ആധുനിക കവിത്രയങ്ങളും അവരുടെ കൃതികളും പരിചയപ്പെടുത്തിക്കൊണ്ട് ചർച്ച സംഘടിപ്പിക്കപ്പെട്ടു .മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എൽ പി യിലും യു പി യിലും  'മലയാളത്തിളക്കം' എന്ന പരിപാടി നടത്താറുണ്ട് .

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വർഷം തോറും എൽ പി യിലും യു പി യിലും ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കപ്പെടാറുണ്ട് .വിദ്യാർഥികളുടെ സെൽഫ് ഇൻട്രൊഡക്ഷൻ ,പോയെം റെസിറ്റേഷൻ ,സ്റ്റോറി മേക്കിങ് ,മൈം ,സ്കിറ്റ്പ്രസന്റേഷൻ  ,റീഡിങ് കോമ്പറ്റിഷൻ ,റിഡിൽസ് ഗെയിം ,തുടങ്ങിയവ നടത്താറുണ്ട് . സ്പെല്ലിങ് കോമ്പറ്റിഷൻ ,റീഡിങ് കാർഡ് മേക്കിങ് , വേർഡ് കാർഡ് മേക്കിങ് ,പോസ്റ്റർ മേക്കിങ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനവിതരണം ചെയ്യാറുണ്ട്

ഹിന്ദി ക്ലബ്ബ്

അറബി ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ -നാഗസാക്കി ദിനാചരണം ,സ്വാതന്ത്യ ദിനം ,റിപ്പബ്ലിക്ക് ദിനം ,ഗാന്ധിജയന്തി ദിനം,രക്തസാക്ഷിത്വദിനം ,മനുഷ്യാവകാശ ദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിക്കപ്പെടാറുണ്ട്. ഇതിന്റെ ഭാഗമായി ,സ്കൂളിൽ യുദ്ധ വിരുദ്ധ പോസ്റ്റർ നിർമാണ മത്സരം ,സുഡാക്കു കൊക്ക് നിർമാണ മത്സരം,ഹിരോഷിമ ദിനക്വിസ് ,പ്രസംഗമത്സരം  എന്നിവ നടത്തി .സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രധാനാധ്യാപിക പതാക ഉയർത്തുകയും  സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു .തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന മത്സരവും പ്രസംഗമത്സരവും ഓൺലൈനായി  സംഘടിപ്പിക്കപ്പെട്ടു . ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി-ക്വിസ് സംഘടിപ്പിക്കപ്പെട്ടു .ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിക്കപ്പെട്ടു .

സയൻസ് ക്ലബ്ബ്

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂൾ പരിസരത്തു വൃക്ഷത്തൈകളും ചെടികളും നടുകയുണ്ടായി .വിദ്യാർഥികൾ ഓരോരുത്തരും അവരവരുടെ വീട്ടുപരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അതിന്റെ ഫോട്ടോസ് ക്ലാസ് ഗ്രൂപുകളിൽ പങ്കുവെക്കുകയും ചെയ്തു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന മുദ്രവാക്യങ്ങളടങ്ങിയ പോസ്റ്റർ നിർമാണമത്സരം ,പരിസ്ഥിതി കവിതകൾ പരിചയപ്പെടുത്തൽ ,പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിക്കപ്പെട്ടു .ജൂലൈ 20 നു ചന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ ആൽബം നിർമാണമത്സരം ,ചുമർപത്രിക നിർമാണം ,ബഹിരാകാശ വാഹനങ്ങളുടെ മാതൃകനിർമാണം എന്നിവ നടത്തി .സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ബോധവത്കരണ ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കപ്പെടുകയുണ്ടായി .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓസോൺ പാളിയുടെ പ്രസക്തിയെക്കുറിച്ചുമായിരുന്നു ക്ലാസ് .ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ ആൽബം നിർമാണം ,കുട്ടികളുടെ തനതായ ശാസ്ത്ര പരീക്ഷണങ്ങൾ ,നിശ്ചല -ചലന മാതൃകകളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു .പാഠഭാഗങ്ങളുമായി ബന്ധമുള്ളതും അല്ലാത്തതുമായ ശാസ്ത്ര പരീക്ഷണങ്ങൾ എൽ പി തലത്തിലും യു പി തലത്തിലും സംഘടിപ്പിക്കപ്പെടാറുണ്ട് .കുട്ടികളുടെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി കോവിഡ് കാലത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിയായിരുന്നു ലാബ് അറ്റ് ഹോം .വീട്ടിൽ വച്ച് നടത്താവുന്ന ലഘുപരീക്ഷണങ്ങൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുകായായിരുന്നു ഇതിന്റെ ലക്‌ഷ്യം .

ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെയും സംഭാവനകളെക്കുറിച്ചും പരിചയപ്പെടുത്തുകയുണ്ടായി .പദപ്രശ്നം ,പസിൽസ് ,ഗണിതക്വിസ് ,ചുമർപത്രിക ,ജ്യാമിതീയ രൂപങ്ങൾ വരക്കാം നിർമിക്കാം തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു .അസ്സംബ്ലിയിൽ ഗണിത ശാസ്ത്രജ്ഞന്മാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്താറുണ്ട് .പ്രകൃതിയിലെ ജ്യാമിതീയ രൂപങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആൽബം നിർമാണ പ്രവർത്തനത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

എനർജി ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

ഹെൽത്ത് ആൻഡ് ഹൈജീനിക് ക്ലബ്ബ്

ആരോഗ്യ-ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വ്യക്തിശുചിത്വം ,ക്ലാസ് മുറികളുടെ ശുചിത്വം എന്നിവ ദിവസവും വിലയിരുത്തി കൂടുതൽ പോയിന്റ് ലഭിച്ച ക്ലാസിനു ഓരോ മാസവും പ്രോത്സാഹനസമ്മാനവും നൽകി വരുന്നു .ആഴ്ചയിലൊരിക്കൽ സ്കൂൾ പരിസരം വൃത്തിയാക്കി ഡ്രൈ ഡേ ആചരണം നടത്താറുണ്ട് . ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ പരിസരത്തു പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് .ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ ഒരാഴ്ച സേവനവാരമായി ആചരിച്ചു .കോറോണയുടെ പശ്ചാത്തലത്തിൽ സ്കൂൾ പി ടി എ യുമായി ചേർന്ന് ആരോഗ്യ -ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം വിദ്യാർത്ഥികൾക്കായി അയേൺ -ഫോളിക് ഗുളികകളും വിരഗുളികകളും വിതരണം ചെയ്യാറുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം