എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സ്‌കൂൾ പി ടി എ

സ്‌കൂൾ പി ടി എ

നമ്മുടെ വിദ്യാലയത്തിൽ ഇപ്പോൾ നിലവിലുള്ള പിടിഎ, എം പി ടി എ കമ്മിറ്റികൾ വളരെ സജീവമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സമിതികളാണ്. അഡ്വക്കേറ്റ് റസൂൽ ഷാൻ പ്രസിഡന്റായും ശ്രീ സുജി സാർ വൈസ് പ്രസിഡന്റ് ആയും ഉള്ള പി ടി എ കമ്മിറ്റിയും, ശ്രീമതി ഡാലി  അനിൽ പ്രസിഡന്റായും ശ്രീമതി ശശികല വൈസ് പ്രസിഡന്റായും  ഉള്ള മദർ പിടിഎ കമ്മിറ്റിയും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം സജീവമായി ഇടപെടുന്നു. ഉച്ചഭക്ഷണ പരിപാടി, കലോത്സവ നടത്തിപ്പ്, പഠന വിനോദയാത്രകൾ, എസ് പി സി , ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങൾ, ദിനാഘോഷ പരിപാടികൾ, കോവിഡ്  ഹെൽപ്പ് ഡെസ്ക് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സ്കൂൾ ഡിസിപ്ലിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയിയെല്ലാം പി ടി എ യുടെ പങ്ക് വളരെ വലുതാണ്. കൃത്യമായ ഇടവേളകളിൽ പി ടിഎ,  എം പി ടി എ യോഗങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും ചേരാറുണ്ട്. സ്കൂളിന്റെ വിജയഗാഥയ്ക്ക് പിന്നിൽ പി ടിഎ, എം പി ടി എ കമ്മിറ്റികളുടെ ഏക മനസ്സോടു കൂടിയ പ്രവർത്തനം കരുത്ത് പകർന്നു തന്നിട്ടുണ്ട്.