സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/സ്കൗട്ട്&ഗൈഡ്സ്

14:22, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉത്തമ പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തെടെ ഈശ്വരനോടും രാജ്യത്തോടുമുളള കടമകളും മറ്റുളളവരെ സഹായിക്കുന്നതും ഏതു പ്രശ്നങ്ങളേയും പ്രതിസന്ധികളേയും അതിജീവിക്കാനുളള കഴിവും കുട്ടികൾ ഭാരത് സൗട്ട് ആന്റ് ഗൈ‍‍ഡ്സ് സംഘടനയിലൂടെ നേടിയെടുക്കുന്നു.ശാരിരികവും മാനസികവുമായി തയ്യാറെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.

1997 ൽ സെന്റ് തോമസ് ഗേൾസ് ഹൈസ്ക്കൂളിൽ ഈ പ്രസ്ഥാനം സ്ഥാപിതമായി. പെൺകുട്ടികളെ ഗൈഡ്സ് എന്നറിയപ്പെടുന്ന ഈ സംഘടനയ്ക്ക് 32 കുട്ടികളടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഒരു കമ്പനി. എറണാകുളം ജില്ലയിൽ 44th EKM GUIDE COMPANYഎന്ന പേരിലറിയപ്പെടുന്ന രണ്ട് കമ്പനികൾ സജീവമായി പ്രവർത്തിച്ചു വരുന്നു. പത്തു വയസ്സു കഴിയുമ്പോൾ കമ്പനിയിൽ കുട്ടികൾക്ക് അംഗത്വം നല്കുന്നു. പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ,ത്രിതീയ സോപാൻ , രാജ് പുരസ്കാർ , രാഷ്ട്രപതി അവാർഡ് എന്നീ തലങ്ങളിൽ പരീക്ഷ എഴുതി വിജയിച്ച് കുട്ടികൾ Grace Mark കരസ്ഥമാക്കുന്നു.