നല്ലപാഠം :

22:55, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15052 (സംവാദം | സംഭാവനകൾ) (contents added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളമനോരമ യോട് ചേർന്ന് സംസ്ഥാനതലത്തിൽ സ്കൂളുകൾ നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കാണ് നല്ല പാഠം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്കൂൾതലത്തിൽ ഒരുപാട് കർമ്മപരിപാടികൾ നല്ല പാഠത്തിന്റെ ഭാഗമായി കുട്ടികൾ ചെയ്യാറുണ്ട്. അതിനുവേണ്ടി അധ്യാപക കോഡിനേറ്റർമാർ അവർക്ക് നേതൃത്വം നൽകിക്കൊണ്ട് ഒപ്പം തന്നെയുണ്ട്. സാമ്പത്തിക മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഭവനങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള സാമ്പത്തികമായ സഹായം നൽകി വരുന്നു. അതോടൊപ്പം തന്നെ പുസ്തകങ്ങൾ  പഠന ഉപകരണങ്ങൾ എന്നിവ നൽകുന്നതിനും സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പ്രവർത്തിച്ചുവരുന്നു. Tapovanam പോലെയുള്ള വൃദ്ധസദനങ്ങളിൽ ആരോരുമില്ലാത്ത അനേകരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ സെന്റ് ജോസഫ് സ്കൂൾ നല്ല പാഠത്തിന്റെ  ഭാഗമായി നിൽക്കാറുണ്ട്. നമ്മുടെ വിദ്യാർഥികൾ ആഴ്ചയിലൊരു ദിവസം ഒരു പൊതിച്ചോറ് എന്ന നിലയിൽ ഓരോ കുട്ടികളും അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവരികയും അത് അവിടെ എത്തിച്ചു നൽകാറുമുണ്ട്. കുട്ടികൾ തന്നെ ശേഖരിക്കുന്ന അവരുടെ പണം ഉപയോഗിച്ച് ക്രിസ്തുമസ് ആഘോഷങ്ങളും ഓണം ആഘോഷങ്ങളും അവർ മാറ്റിവെച്ചുകൊണ്ട് പുത്തൻ ഉടുപ്പുകളും കമ്പിളി വസ്ത്രങ്ങളുമായി വൃദ്ധസദനങ്ങളിൽ കൊണ്ടുപോയി കൊടുക്കാറുണ്ട് നിത്യോപയോഗ സാധനങ്ങൾ അവർക്ക് എത്തിച്ചു കൊടുക്കുന്നതിനും സ്കൂളിലെ നല്ലപാഠം പ്രവർത്തനം കാരണമാകുന്നു. ജില്ലാതലത്തിൽ പലതവണ അവാർഡ് കരസ്ഥമാക്കുവാൻ  നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=നല്ലപാഠം_:&oldid=1675873" എന്ന താളിൽനിന്ന് ശേഖരിച്ചത്