ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/പ്രീപ്രൈമറി


ജി എച്ച്.എസ് അവനവഞ്ചേരിയിലെ പൂത്തുമ്പികൾ

പുസ്തക വാടിയിലെ തേനുണ്ണാൻ വർണ്ണ ചിറകുകൾ വിരിച്ച് പറന്നെത്തിയ കുഞ്ഞു പൂമ്പാറ്റകൾ. ഇവർ അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്‌കൂളിലെ കെ.ജി കുഞ്ഞുങ്ങൾ . കൊലുസിന്റെ കൊഞ്ചലുമായി പിച്ചവച്ച എത്തുന്ന കുരുന്നുകൾക്ക് അറിവിന്റെ ലോകം കാട്ടാൻ പാത തീർക്കുന്ന എച്ച് അവനവഞ്ചേരിയിലെ കെജി സെക്ഷൻ .ഭാവനകളെ ഉയർത്താൻ പര്യാപ്തമായ ചുമർചിത്രങ്ങളും ,ആവോളം ഉല്ലസിക്കാൻ കളി ഉപകരണങ്ങളും എല്ലാം ചേർന്ന് കുട്ടികളുടെ വിസ്മയ ലോകം തീർക്കുന്ന ഇവിടെ കുഞ്ഞു മനസ്സുകളിലേക്ക് അക്ഷര ദീപം തെളിയിക്കാൻ സൗമ്യ മാനസങ്ങൾ ആയി സൗമ്യ ടീച്ചറും,വിജി ടീച്ചറും . ചിത്രങ്ങളിലൂടെ, വർണ്ണങ്ങളിലൂടെ അക്ഷരങ്ങളിലേക്ക് അക്ഷരങ്ങളിലേക്കും മുത്തുകളിലൂടെ മഞ്ചാടികളിലൂടെ അക്കങ്ങളിലേക്കു .അവർ അങ്ങനെ കുട്ടികളെ പതിയെപ്പതിയെ നയിക്കുകയായി .കുഞ്ഞു മനസ്സുകളെ ശാരീരിക ,മാനസിക ,ആരോഗ്യ വർദ്ധനവിന് വേണ്ട കായിക വിദ്യാഭ്യാസത്തിനും ഇവിടം വേദിയാകുന്നു. കുറുമ്പു കാട്ടുന്നവരെ സ്നേഹ ശാഖകളോടെ ചേർത്തുനിർത്തിയും, വാശിപിടിച്ചു കരയുന്നവരെ ഒക്കത്തെടുത്ത് ആശ്വസിപ്പിച്ചു എന്തിനും ഏതിനും കൂടിനിൽക്കുന്ന സുജിതയും ,മിനി ആയും .അത്തരത്തിൽ കുഞ്ഞു ചിറകുകൾക്ക് കരുത്തായി മാറുന്ന കെജി സെക്ഷൻ അക്ഷരാർത്ഥത്തിൽ അവനവഞ്ചേരി ഹൈസ്‌കൂളിലെ അടിസ്ഥാന പാഠശാലയാകുന്നു