സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/നിറയുമീ വേദന

14:59, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് സെൻറ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/നിറയുമീ വേദന എന്ന താൾ സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/നിറയുമീ വേദന എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിറയുമീ വേദന

കരയുവാൻ ബാക്കിയില്ലാതെ
നീറുകയാണ് ഞങ്ങൾ
ആദ്യനൂറ്റാണ്ടിലെ പ്ലേഗ്
പൊഴിയുന്നതെത്ര ജീവൻ
എരിയുമീ വേദനകൾ
പൊഴിയുന്ന ജീവനിൽ
എന്നും കൊതിക്കുന്നു ഞങ്ങൾ
ലോകത്തിൻ വിമുക്തി നേടാൻ
പ്ലേഗ്എന്ന മഹാമാരിക്ക് പുറമേ
കൊറോണയായി പുനർജ്ജനിച്ചു
കരയുവാനായി ബാക്കിയില്ലാതെ
പൊലിയുമീ ജീവിതങ്ങൾ പലതിനായ്
ഈശ്വരതുല്യരായി നാം
കണക്കാക്കുന്നു നേഴ്സുമാർ,
ഡോക്ടർമാർ തൻ സേവനങ്ങൾക്ക്
നാം നന്ദി പറയുകയാണ്
ലോക്ഡൗൺ നിയമങ്ങൾ
നമ്മളെ വേദനിപ്പിക്കുകയാണ്
വിശന്നു വലയുകയാണ് ഞങ്ങൾ
ഇതിൻെറ പിടിയിലകപ്പെട്ടു നിത്യവും വീട്ടിൽ
വീണ്ടും ഒരു മഹാമാരി
ഭീകരനാകുന്ന വിനാശക്കാരൻ
കൊറോണയെന്ന മഹാമാരി
പൊലിയുന്നതെത്ര ജീവൻ
പ്രളയം കളിയാടിക്കഴിഞ്ഞു
വിശ്വാസമായി പ്രളയം കഴിഞ്ഞു
മനുഷ്യരെ കൊണ്ടുപോകും
മഹാമാരി കൊറോണ..

 

അജീന എം
7A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത