ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ എനിക്ക് വെറുപ്പാണ്

14:01, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/അക്ഷരവൃക്ഷം/ എനിക്ക് വെറുപ്പാണ് എന്ന താൾ ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ എനിക്ക് വെറുപ്പാണ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എനിക്ക് വെറുപ്പാണ്     

മനുഷ്യർക്കിടയിൽ സ്പർധയുണർത്തുന്ന
മതങ്ങളോടെനിക്ക് വെറുപ്പാണ്
നിണമണിഞ്ഞ രാഷ്ട്രീയ പകയോട്
എനിക്ക് വെറുപ്പാണ്
അന്ധവിശ്വാസങ്ങളെ നെഞ്ചിലേറ്റുന്ന
അമിതഭക്തിയോടെനിക്ക് വെറുപ്പാണ്
അഗ്നിയിൽ വെന്തെരിയുന്ന
കൗമാര പ്രണയങ്ങളോടെനിക്ക് വെറുപ്പാണ്
പാറയിലേക്ക് പൈതലിനെ
ആഞ്ഞാഞ്ഞെറിയുന്ന മാതൃത്വത്തിനോടെനിക്ക് വെറുപ്പാണ്
അപരാധികളെ രക്ഷപെടുത്തുന്ന
നീതിപീ൦ത്തോടെനിക്ക് വെറുപ്പാണ്
ഇപ്പോഴിതാ
മഹാമാരിയോട്
ഭീകര സത്വമായ്
കാളഹസ്തം നീട്ടി
ഞങ്ങളുടെ നിസ്സഹായതയ്ക്ക് മുന്നിൽ
കൈകൊട്ടി ചിരിക്കുന്ന കൊറോണ
നിന്നോടും
എനിക്ക്
വെറുപ്പാണ്

 
ജോയൽ ജോയ്
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത