കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/വടകര

12:31, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് കെ.ആർ.എച്ച്.എസ്സ്. പുറമേരി/വടകര എന്ന താൾ കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/വടകര എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വടകര ഒരു നഗരസഭയാണ്, 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം  കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരിൽ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട്. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

വിക്കി പരിശീലനം - ഉദ്ഘാടനം


കേരളത്തിന്റെ പുരാണങ്ങളിൽ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്. ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം ഇവിടെയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതനമായ താഴെ അങ്ങാടി ജുമാ മസ്ജിദും ഇവിടെ സ്ഥിതി ചെയ്യുന്നു. 1948-ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്