സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ഞാൻ പ്രക്യതി

12:14, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ഞാൻ പ്രക്യതി എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ഞാൻ പ്രക്യതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ പ്രക്യതി

ഇന്നലെ
ഇന്നലെകളിൽ ഞാൻ സന്തുഷ്ടയായിരുന്നു.
മേനിയിലൊരു ഹരിതമ്പളമണിഞ്ഞ കുളിർമ.
എൻെറ ശ്വാസത്തിൽ സുമസുഗന്ധ വാസന.
എൻെറ മനസിൽ ആകാശനീലിമയുടെ സാന്ത്വനം.
ഞാൻ കുളിർതെന്നലിൽ സന്തോഷവതിയും.
ഇന്ന്
ഇന്നുകളെന്നെ അസ്വസ്ഥപ്പെടുത്തുന്നു,
എൻെറ മേനിയാകെ വരൾച്ചയിൽ മൂടി.
എൻെറ ശ്വാസത്തിൽ ദുർഗന്ധം,
എൻെറയുളളം കീറിമുറിച്ചീ വിളളലുകള്,‍
ഞാനീ ചൂടിനാൽ നെടുവീർപ്പെടുന്നു.
നാളെ
നാളെയീ ഞാനുണ്ടാകുമോ?
നിങ്ങളെന്നെ സംരക്ഷിക്കുമോ?
നിങ്ങളെന്നെ തുടച്ചുനീക്കുമോ?
നിങ്ങളെ എനിക്ക് ഭയമാണ്...
എൻെറ നിലനിൽപ് നിങ്ങളുടെ വെല്ലുവിളി!
ഞാൻ നിങ്ങളുടെ പ്രക്യതി...
ഇന്നും എന്നും എപ്പോഴും നിലനിൽക്കേണ്ടവൾ.....
 

മുഹ്സാന എസ്
7D സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത