ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌-17

12:09, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വിദ്യാരംഗം‌-17 എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

"വായനയെക്കാൾ വലുതായി

വല്ലതുമുണ്ടോ വളരാനായ്
വായന നൽകും ലോകങ്ങൾ 
വേറെവിടുന്ന് ലഭിച്ചീടും
വയറിനു വേണ്ടതു ചോറും കറിയും 
മനസിന് വേണ്ടത് വായനയും 
വായന വാതിൽ തുറക്കുമ്പോൾ
ചേതന മാനം മുട്ടുന്നു."
            ഈ ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗം ക്ലബ്ബിൽ നടന്നുവരുന്നത്. ലൈബ്രേറിയന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത് വായിക്കാൻ അവസരം നൽകുന്നു. എല്ലാ വിദ്യാർഥികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് 'വിദ്യാരംഗ'ത്തിലൂടെ നടന്നു വരുന്നത്. പുസ്തക ക്വിസുകൾ, വായനാ മത്സരങ്ങൾ, സർഗാത്മക രചനകൾ എന്നിവയും നടന്നുവരുന്നു. റാണി ടീച്ചറാണ് വിദ്യാരംഗം ക്ലബ്ബിന്റെ കോർഡിനേറ്റർ.