ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി

20:44, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി ഭരിച്ച മർത്യൻ

നമ്മുടെ ഭൂമി അതീവ സുന്ദരി
ഭൂമിയുടെ സൗന്ദര്യം ഇന്നെവിടെ
പ്രകൃതിയെ പടവെട്ടി മനുഷ്യൻ
നേടിയതൊക്കെയും ഇന്നെവിടെ
മർത്യനിന്ന് മഹാമാരിയെന്ന
വിപത്തിൻ നടുവിലാണല്ലോ
സമ്പത്തുകൊണ്ട് നേടിയതൊക്കെ
സമ്പത്തുകൊണ്ട് ജീവൻ നേടാൻ
കഴിയുന്നില്ലല്ലോ മർത്യന്
മർത്യാ നീ നേടിയതൊക്കെ
പ്രകൃതിയെ ചൂഷണം ചെയ്തിട്ടല്ലോ
പ്രകൃതിയാകുന്ന മാതാവിനെ
നീ വെറും തരിശാക്കി മാറ്റിയില്ലേ
ഇന്ന് നീ വെറും ചലനമില്ല മർത്യനായില്ലേ
നമ്മുടെ ഭൂമി നമ്മുടെ സമ്പത്തെ-
ന്നറിയാതെ നീ ഭൂമി ഭരിച്ചു
മർത്യാ ഇനിയെങ്കിലും നീ
മർത്യനായി ജീവിയ്ക്കൂ.

വിനീഷ് വി
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത