എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/വിദ്യാരംഗം‌

23:29, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) (പുസ്തക ശേഖരണയജ്ഞം)

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിവിധ ദിനാചരണങ്ങൾ, വായനാമത്സരം, പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ, ലൈബ്രറി പുസ്തക വിതരണം, വായനാവാരാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു വരുന്നു. മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അരങ്ങിൽ എത്തിച്ച് ബഷീർ അനുസ്മരണം നടത്തി വരുന്നു. ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ എന്നിവയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംഭാവനയാണ്.

കേരളപ്പിറവി ദിനാചരണം കേരളപ്പിറവിദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോന്നു.