ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ ചരിത്രം

23:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ ചരിത്രം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിൻ്റെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടു മുറ്റത്ത് ആരംഭിച്ച കുടിപള്ളികൂടമാണ് പിൽക്കാലത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.

ശ്രീ ശങ്കര പിള്ളയുടെ മകനായ ശ്രീ വേലു പിള്ളയുടെ വിദ്യാഭ്യാസം ആരംഭിച്ചത് ഈ കുടിപ്പള്ളിക്കൂടത്തിൽ തന്നെയായിരുന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം കുടിപള്ളികൂടം സർക്കാർ ഏറ്റെടുക്കുകയും തൽസ്ഥാനത്ത് ഒരു ഷെഡ് സ്ഥാപിക്കുകയും വളരെ കാലം ക്ലാസുകൾ നടത്തുകയും ചെയ്തു.

1966 ഇതൊരു യുപി സ്കൂളായി ഉയർത്തപ്പെട്ടു .

ശ്രീ വേലുപ്പിള്ള സംഭാവനയായി നൽകിയ വസ്തുവിൽ ഗവൺമെൻറ് കെട്ടിടം നിർമ്മിക്കുകയും അതിൽ ക്ലാസുകൾ നടത്തപ്പെടുകയും ചെയ്തു.

1976 ൽ അഡ്വ ശ്രീധരൻ നായർ ചെയർമാനും ,എ. എം ഉസ്മാൻ കൺവീനറും ,വി. അച്യുതൻ ട്രഷറർ ആയും സ്കൂൾ വികസന സമിതി രൂപീകരിച്ചു.

1977 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ സർക്കാരിൽ അടക്കുവനുള്ള കരുതൽ നിക്ഷേപമായ 25000 രൂപ ശ്രീ വേലു പിള്ള തന്നെയാണ് ഒടുക്കിയത്.

Up വിഭാഗത്തിൻ്റെ ആദ്യത്തെ പ്രഥമഅധ്യാപകനായ ശ്രീ മാധവൻ പിള്ള സാറിന് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടണ്ട്.

2004-2005 ൽ ഇത് ഒരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

2005- 2006 ൽ NCC airwing ആരംഭിച്ചു.