താളം


മല ചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം
 പുഴയൊഴുക്കിയ വഴികളൊക്കെയു മതി രു കല്ലുകൾ പാകി നാം
കുന്നിടിച്ചു നികത്തിനാം പുഴകളൊക്കെ നികത്തി നാം
പണിതു കുട്ടി രമ്യഹർമ്യം കൃഷി നിലങ്ങൾ നികത്തി നാം
മല ചുരത്തിയ നീരുറവകൾഅണകൾ കെട്ടി അടച്ചു നാം
പുഴയൊഴുക്കിയ വഴികളൊക്കെയുമ തിരുകല്ലുകൾ പാകി നാം
പണിതു കുട്ടി രമ്യ ഹർമ്യംക്യഷി നിലങ്ങൾ നികത്തി നാം
ദാഹ നീര തുമുറ്റിവിറ്റു നേടി കോടികളിന്നു നാം
ഭൂമി തന്നുടെ നിലവിളി അതു കേട്ടതില്ല അന്നു നാം
പ്രകൃതി തന്നുടെ സങ്കടംഅണ നിറഞ്ഞൊരു നാളിൽ നാം
പകച്ചുപോയി പ്രളയമൊന്നാരു മാരി തന്നുടെ നാടുവിൽ നാം
കൈ പിടിച്ചു കയത്തിലായൊരു ജീവിതം തിരിക്കെ തരാൻ
ഒത്തുചേർന്നു നമ്മളൊന്നായ് ഒരു മനസ്സായ് നാം
ജാതി ചിന്തകൾ വർഗ്ഗവൈരികൾ ഓക്കെ യൊന്നായ് മറന്ന നാം
ഇനിയൊരിക്കലൊരൊത്തുചേരലിനൊരു ദുരന്തം കാക്കണോ (2)

 

അക്ഷയ് എസ്
V B സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത