(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം... കൊറോണയെ
ചൈനയെന്ന നാട്ടിൽ നിന്നും
ഉയർന്നു വന്ന ഭീകരൻ....
ലോകമാകെ ജീവിതം തകർത്തുകൊണ്ട്
നീങ്ങവേ..........
നോക്കുവിൻ ജനങ്ങളെ
കേരളത്തിലാകെയും
ഒന്നു ചേർന്നു തീർത്തിടുന്ന
കരുതലും കരുണയും
ജാഗ്രതാ...ജാഗ്രതാ...ജാഗ്രതാ...
മൂർച്ചയുള്ള ആയുധങ്ങളല്ല ജീവനാശ്രയം
ഒന്നു ചേർന്ന മാനസങ്ങൾ തന്നെയാണതോർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
നാടണഞ്ഞ കൂട്ടരോ കൂടണം ജയത്തിനായി..
സ്വന്തം ജീവൻ ബലികൊടുത്ത കോടി മനുഷ്യൻ...
പുതുതലമുറയ്ക്കു വേണ്ടി എളിയ വിമോചനം .