ഗവ.എൽ പി എസ് കയ്യൂർ/എന്റെ ഗ്രാമം
കയം ഉള്ള ഊര് എന്ന പേരിൽ നിന്നാണ് കയ്യൂര് രൂപംകൊണ്ടത് .കേരളത്തിലെമ്പാടും അറിയപ്പെടുന്ന ഒരു ഇതിഹാസ പുരുഷനാണ് കുളപ്പുറത്ത് ഭീമൻ.വീട്ടുപേരാണ് കുളപ്പുറത്ത് .ഈ പ്രദേശത്തെ പ്രശസ്തമായ നായർ തറവാടുകളിൽ ഒന്നാണ് കുളപ്പുറത്ത് .ഭീമൻ റെ മാതാപിതാക്കളും ബന്ധുക്കളും സാധാരണ വലിപ്പമുള്ള ആളുകളായിരുന്നു.ചെറുപ്പം മുതൽക്കേ അസാമാന്യമായ കരുത്താണ് ഭീമൻ പ്രകടിപ്പിച്ചിരുന്നത്.കുളി കഴിഞ്ഞു വരുമ്പോൾ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഭീമൻ ക്ഷുഭിതൻആകുമായിരുന്നു.അതുകൊണ്ട് അമ്മ ഒരു തന്ത്രം പ്രയോഗിച്ചു.അവർ കുളക്കരയിൽ നെന്മണികൾ,അരിമണികൾ വിതറുക പതിവായിരുന്നു.മുഴുവൻ മണികളും പെറുക്കിയെടുത്ത് അതിനുശേഷമേ ശേഷം മാത്രമേ ഭീമൻ വീട്ടിലേക്ക് മടങ്ങിയിരുന്നു ഉള്ളൂ.ഈ സമയം കൊണ്ട് ഭക്ഷണം തയ്യാറാക്കാനും കഴിയുമായിരുന്നു.
ആനയെക്കാൾ കരുത്തൻ ആയിരുന്നു ഭീമൻ എന്നാണ് പറയപ്പെടുന്നത്.ധാരാളം ഭക്ഷണം വേണ്ടിയിരുന്ന ഭീമന് എത്ര കഠിനമായ ജോലി ചെയ്യുന്നതിനും മടിയുണ്ടായിരുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിന് 26 ഇടങ്ങഴി അരിയുടെ ചോറും ചോറും അതിനു ചേരുന്ന പുഴുക്കും കറികളും ആവശ്യമായിരുന്നു.ഇടതു കൈകൊണ്ട് ചിരട്ട സഹിതം തേങ്ങ ഞെരിച്ചുടച്ചു അതിൻറെ ചാറ് ചോറിൽ ഒഴിച്ച്കറികൾക്കും പുഴുക്കിനൊപ്പം ഉരുട്ടി ഉണ്ണുക ആയിരുന്നു പതിവ്.