ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ അമ്മ

10:26, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ അമ്മ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

ഏതൊരു കുഞ്ഞും ആദ്യമായ് കേൾക്കുന്ന ക്ഷമയുടെ ദേവിയാണമ്മ
ഏതൊരു കുട്ടിയും ആദ്യം മൊഴിയുന്ന വാക്കാണ് പുണ്യവതിയാമ്മ
സ്വന്തം കുഞ്ഞു കരഞ്ഞാൽ ആദ്യം വിങ്ങുന്നതമ്മതൻ ഹൃദയാമല്ലോ
സ്വന്തം കുഞ്ഞിനൊരാപത്ത് വന്നാൽ അറിയാതെ വെമ്പുന്നതമ്മതൻ ഹൃദയാമല്ലോ
മക്കളെ ഒന്ന് ശാസിച്ചാൽ അതിലേറെ വിങ്ങും ഹൃദയം അമ്മയുടേതല്ലോ
പത്തുമാസം നൊന്തു പ്രസവിച്ച കുഞ്ഞിന്റെ ചെറിയൊരു ചലനവും അറിയുമ്മ
താൻ കഴിച്ചില്ലെങ്കിലും മക്കളെ കഴിക്കണമെന്നു ആഗ്രഹിക്കാത്ത അമ്മയുണ്ടോ?
പക്ഷെ ഇന്നത്തെ കുട്ടികൾ തന്റെ സ്വന്തം അമ്മയെ, പത്തുമാസം നൊന്തു പ്രസവിച്ച അമ്മയെ,
വേദന അറിയിക്കാതെ തങ്ങളെ വളർത്തിയ അമ്മയെ ഭാരമായി കാണുന്നുവല്ലോ കുഞ്ഞുങ്ങൾ
എന്തൊരു ലോകമാണിത് സോദരെ?
അമ്മയെന്ന വിളക്കിനെ അണയാതെ സൂക്ഷിക്കു...
അതിലേറെ നന്മ മറ്റൊന്നില്ല പ്രപഞ്ചത്തിൽ.
                     


സുരഭികൃഷ്ണ
10 D ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത