ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/തുരത്താം കൊറോണ എന്ന മഹാമാരിയെ

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണ എന്ന മഹാമാരിയെ


ലോകം ഓരോ നിമിഷവും പുതിയ പുതിയ കാര്യങ്ങളുടെ വികസനത്തിനായി ഓടിക്കൊണ്ടിരിക്കുകയാണ് . എന്നാൽ അവയെല്ലാം തന്നെ ഏതാനും നാളുകൾക്കകം കൊറോണ വൈറസ് പരത്തുന്ന കോവിഡ്- 19 എന്ന രോഗം മൂലം നിശ്ചലമായിരിക്കുകയാണ്. ഇതിനെ പൂർണമായും പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ശാസ്ത്രലോകം അതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവനും അതീവ ജാഗ്രതയോടെയാണ് ഈ മാഹിമാരിയെ തടുക്കാൻ ശ്രമിക്കുന്നത് . ദിനംപ്രതി രോഗബധിതരുടേയും അതോടെപ്പം ഇതു ബാധിച്ച് ഒരുപാട് ജീവനുകൾ പൊലിയുന്നു.ഇതിനെതിരെ ലോകമൊട്ടാകെ കനത്ത പ്രതിരോധമാണ് നടക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുന്നു. അതിനെ തടയാൻ സമൂഹഅകലം പാലിക്കൽ അനിവാര്യമായ കാര്യമാണ്. പനി ,ശ്വാസതടസ്സം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ചെറിയ ചെറിയ അസുഖങ്ങളുടെ രൂപത്തിൽ എത്തുന്ന ഈ രോഗം ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഗുരുതരമാകുന്നു. ഇത് രോഗിയുടെ മരണം വരെ എത്തുന്നതിന് കാരണമാകുന്നു .ലോകം മുഴുവൻ ഇതിനെ ഭീതിയോടെ ഉറ്റുനോക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്, അതിനുപകരം ജാഗ്രതയാണു വേണ്ടത്. പോലീസുകരുടെ നിർദ്ദേശം മാനിച്ച് നമുക്ക് ഈ മാരിയെ തുരത്താം.


സൂരജ
8B ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം