ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര
[[Category:താമരശ്ശേരി റവന്യൂ ജില്ല=കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര | |
---|---|
വിലാസം | |
പയമ്പ്ര | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ താമരശ്ശേരി
റവന്യൂ ജില്ല=കോഴിക്കോട് | താമരശ്ശേരി റവന്യൂ ജില്ല=കോഴിക്കോട്]] |
അവസാനം തിരുത്തിയത് | |
16-12-2016 | 47063 |
ആമുഖം
കോഴിക്കോട് നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ പരിധിയില്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തില്‍ 131 വര്‍ഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയര്‍സെക്കന്റെറി സ്‌ക്കൂള്‍ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള സ്‌ക്കൂളായി ഉയര്‍ത്തുന്നതിന്‍െറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിന്‍െറ നിറവിലാണ് 2016-ല്‍ ഈ വിദ്യാലയം.സ്വതന്ത്രപൂര്‍വ്വ കേരളത്തില്‍ നവോത്ഥാനത്തിന്‍െറ അലകള്‍ ആഞ്ഞടിച്ചപ്പോള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടില്‍ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയര്‍ന്നപ്പോള്‍ പയമ്പ്രയില്‍ 1885-ല്‍ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിന്‍െറ പൂര്‍വ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിന്‍െറ , തിരിച്ചറിവിന്‍െറ വെളിച്ചം നുകര്‍ന്ന്131 തലമുറകള്‍ ഈ പാഠശാലയിലൂടെ കടന്നുപോയി.
ചരിത്രം
1885 ല്‍ കക്കാട്ടുമ്മല്‍ ഉക്കണ്ടന്‍ എഴുത്തച്ചന്‍ പാവുക്കണ്ടി പറമ്പില്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാര്‍ത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടര്‍ന്ന്ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1890 ല്‍ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1905-ബ്രിട്ടീഷ് ഗവണ്‍മെന്റ് നിര്‍മ്മിച്ചുനല്‍കിയ സ്വന്തമായകെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടര്‍ന്നു. 1930-സ്കൂള്‍,ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന് നാമധേയം. 1964-എഴുപത്തിയഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവണ്‍മെന്റ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റര്‍ കെ നാരായണമേനോന്‍. 1985-കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവില്‍ ആദരണീയനായ കേരള ഗവര്‍ണര്‍ ശ്രീ പി.രാമചന്ദ്രന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
2004- ഹയര്‍ സെക്കന്ററി സ്ക്കുളായി ഉയര്‍ത്തപ്പെടുന്നു.
2006-പി.ടി.എ യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു.
2011- ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ഹൈസ്‌ക്കുള്‍ വിഭാഗത്തില്‍ ആരംഭിക്കുന്നു.
2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു.
2015- സ്‌കൂളിന്റെ 130-ാം വാര്‍ഷികവും, ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടതിന്‍െറ 50-ാം വാര്‍ഷികവും ആഘോഷിക്കുന്നു. S P C, Scout and Guide യൂണിറ്റുകള്‍ ആരംഭിക്കുന്നു.S S L C പരീക്ഷയില്‍ 100% വിജയം 'ഗുരു വന്ദനം' എന്ന പേരില്‍ പൂര്‍വ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി.
2016-ഇന്റര്‍നാഷണല്‍ സ്കൂള്‍ആയി ഉയര്‍ത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ.എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു.
നൂറ്റാണ്ടുകള്‍ പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തില്‍ സ്മരണീയരായ മഹത് വ്യക്തികള്‍ ഏറെ.... സ്കൂളിന്റെ ഉന്നതിക്കുവേണ്ടി നന്‍മയുടെ കൂട്ടായ്മയായി പ്രവര്‍ത്തിച്ച നാട്ടുകാര്‍....... വഴിവിളക്കുമായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ സുമനസ്സുകള്‍...... ഏവരുടെയും സ്വപ്നം പോലെ പയമ്പ്ര ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പരിമിതികള്‍ക്കിടയിലും തലഉയര്‍ത്തിനില്‍ക്കുന്നു. പഠനപ്രവര്‍ത്തനങ്ങളില്‍, വിജയശതമാനത്തില്‍, കല കായിക രംഗത്തില്‍ജില്ലയിലെ തന്നെ മികച്ച സ്കൂളുകളില്‍ ഒന്നായിസൂര്യതേജസ്സോടെ..............
ഭൗതികസൗകര്യങ്ങള്‍
5ഏക്കര്‍ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതല്‍ +2 വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി ,സയന്‍സ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എസ്.പി.സി
- ജെ.ആര്‍.സി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1992 - 94 | ഇ. നിര്‍മ്മല | |
1994-96 | ടി.കെ. അഹമ്മദ് | |
1996-97 | എം. പി മറിമാമ്മ | |
1997-2000 | വി.കെ. ഗോപാലന്‍ | |
2000- 02 | പങ്കജാക്ഷി.എന്‍ | |
2002- 04 | സുമതി. പി.കെ | |
2004- 05 | ലളിത | |
2005- 07 | അബ്ദുള്‍ റഹ്മാന്‍ | |
2007- 08 | ഫിലോമിന.വി.എം | |
2008- 11 | വിനീത.പി.കെ | |
2011-16 | കെ. ബാലകൃഷ്‌ണന്‍ | |
2016 - | ശ്രീകലാദേവി. | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങള്‍
വഴികാട്ടി
<googlemap version="0.9" lat="11.3188424" lon="75.8437408" zoom="16" width="350" height="350" selector="no" controls="none"> 11.3188424, 75.8437408, GHSS payambra </googlemap>
|