ഗവ. എച്ച് എസ് എസ് പുതിയകാവ്/ഹൈസ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ്  ശ്രീമതി വി. കെ സലീല ടീച്ചർ കുട്ടികൾക്ക് ചാന്ദ്ര ദിന  സന്ദേശം നൽകി. ക്വിസ് മത്സരവും ചാന്ദ്ര ദിന ക്ലാസ്സും നടത്തി.കൂടാതെ കുട്ടികൾ  ചാന്ദ്രദിനപ്പാട്ട്,പ്രസംഗം എന്നിവയും അവതരിപ്പിച്ചു. ജൂലൈ 28 ന് പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.

ശാസ്ത്രരംഗം പോസ്റ്റർ

10/08/2021 ന് സയൻസ്,ഗണിതം, സോഷ്യൽ സയൻസ്, പ്രവൃത്തിപരിചയ ക്ലബുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ശാസ്ത്ര രംഗം ക്ളബിൻ്റെ  ഉദ്ഘാടനം  പുതിയകാവ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ശ്രീമതി സി. വി.മിനി ടീച്ചർ ഓൺലൈനായി നിർവഹിച്ചു. ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ അവതരണങ്ങൾ ഉണ്ടായിരുന്നു. ശാസ്ത്ര രംഗം ക്ലബ്ബിന്റെ സബ് ജില്ലാതല മത്സരങ്ങളിൽ  മിക്ക ഇനങ്ങളിലും കുട്ടികൾ  പങ്കെടുത്തു.

ശാസ്ത്രരംഗം പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച പഠന റിപ്പോർട്ടുകളും പരീക്ഷണങ്ങളും താഴെ ലിങ്കിൽ ലഭ്യമാണ്.

https://m.facebook.com/story.php?story_fbid=1696312934092970&id=100011428393101

നേരറിവ് (ഷോർട്ട് ഫിലിം) (ജനുവരി 17, 2020)

ആനന്ദ് ഏകർഷിയുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം നിർമാണ ശില്പശാല നടത്തിയതിൽ നിന്നും ഊർജം ഉൾക്കൊണ്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ നിർമ്മിച്ച ഷോർട്ട് ഫിലിം.

ഒൻപതാം ക്ലാസുകാരി കൃഷ്ണജയുടെ ഭാവനയിൽ വിരിഞ്ഞ കഥയെ സംവിധാനം, തിരക്കഥ, ശബ്ദമിശ്രണം, ക്യാമറ എന്നിവ നിർവ്വഹിച്ച് കൂട്ടുകാരി നവാൽ ഫർഹീൻ നിർമ്മിച്ച ഷോർട്ട് ഫിലിം. കുട്ടികൾ, അഭിനയത്തിന്റെ പുതിയ ലോകത്തേക്ക് തങ്ങളുടെ അധ്യാപകരെയും കൂടെ

കൂട്ടിയിട്ടുണ്ട്. ഷോർട്ട് ഫിലിം കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/pU7nsxB-uqI (നേരറിവ്)

ത്രിദിന ഷോർട്ട് ഫിലിം ക്യാമ്പ് (2018 May)

ത്രിദിന ഷോർട്ട് ഫിലിം ക്യാമ്പ് സ്വിച്ച് ഓൺ കർമ്മം ചിറ്റാറ്റുകര മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.പി.പോൾസൺ നിർവ്വഹിച്ചു. ശ്രീ.ആനന്ദ് ഏകർഷി നയിച്ച ത്രിദിനഷോട് ഫിലിം ക്യാമ്പിന് അയനം എന്നാണ് പേര് നല്കിയത്. ഷോർട്ട് ഫിലിം ക്യാമ്പ് രണ്ടാം ദിനം - കഥ, കഥ വികസിപ്പിച്ച് തിരക്കഥാരചന, വിവിധ തരം ഷോട്ടുകൾ ,ക്യാമറയുടെ ആംഗിൾ, ചലനം പൊസിഷൻ ,എന്നിങ്ങനെ ഷോർട്ട് ഫിലിം നിർമ്മാണവുമായി ബന്ധപ്പെട്ട ബാലപാഠങ്ങൾ പരിചയപ്പെട്ടും സ്വായത്തമാക്കിയും കടന്നു പോയി.

ഷോർട്ട് ഫിലിം ക്യാമ്പ് സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. PTAപ്രസിഡന്റ് ശ്രീ വർഗീസ് മാണിയാറ അധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.നിഷാദ്, ക്യാമ്പ് നയിച്ച ശ്രീ.ആനന്ദ് ഏകർഷി, SMC ചെയർമാൻ ശശി ചെറിയാൻ, ഹെഡ്മാസ്റ്റർ ശ്രീ.മുരളീധരൻ സർ, ശ്രീ. ഷൈൻ സർ എന്നിവർ സംസാരിച്ചു

ഒരു ഷോർട്ട് ഫിലിം ചിത്രീകരിച്ച് റിലീസ് ചെയ്യുക എന്ന പുതിയകാവ് സ്കൂളിന്റെ സ്വപ്നത്തെ, ഈ സ്കൂളിലെ ഓരോ കുട്ടിയുടെയും സ്വപ്നത്തെ സ്വന്തം സ്വപ്നമായി നെഞ്ചേറ്റി ആനന്ദ് ഏകർഷിയും ടീമും. സ്വായത്തമാക്കിയ അറിവും സാങ്കേതികജ്ഞാനവും കുട്ടികൾക്ക് കേവലം നാലു ദിവസങ്ങൾ കൊണ്ട് പകർന്നു നൽകി ഷോർട്ട് ഫിലിം ചിത്രീകരിക്കാൻ അവരെ പ്രാപ്തരാക്കി. പുതിയകാവിന്റെ കുട്ടികളും അധ്യാപകരും ഇതിൽ വേഷമിട്ടു എന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു. ഒരു ഷോർട്ട് ഫിലിം എന്നതിൽ നിന്ന് 4 ഷോർട്ട് ഫിലിം എന്ന ലക്ഷ്യത്തിലേക്ക് അവരുടെ സ്വപ്നത്തെ ഉയർത്തി. ഈ സ്നേഹത്തിനു മുൻപിൽ അർപ്പണബോധത്തിനു മുൻപിൽ പുതിയകാവ് കടപ്പെട്ടിരിക്കുന്നു. പ്രതിഫലേച്ഛയില്ലാതെ സേവന സന്നദ്ധതയോടെ പ്രകടിപ്പിച്ച ആത്മാർത്ഥത വാക്കുകൾക്കതീതമാണ്.

ഒരു ഷോർട്ട് ഫിലിം എന്ന സ്വപ്നം 4 ഷോർട്ട് ഫിലിമുകളായി ഇതൾ വിടർത്തിയപ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ എത്തിയ താരനിര പുതിയകാവിന് ലഭിച്ച ആദരം ആയിരുന്നു. ഡിറക്റ്റർ ആനന്ദിനും ടീമിനും പുറമെ ശ്രീ.സലിംകുമാർ, ശ്രീ.റോഷൻ,ശ്രീ.തോമസ്, ശ്രീ.ജോൺ കൈപ്പള്ളിൽ, കുമാരി ദർശന രാജേന്ദ്രൻ,ശ്രീമതി നന്ദിനി.ആർ.നായർ IRS എന്നിവർ ആണ് സംബന്ധിച്ചത്.

താഴെ നല്കിയിരിക്കുന്ന ലിങ്കുകളുടെ സഹായത്തോടെ ഈ നാലു ഷോർട്ട് ഫിലിമുകളും കാണാവുന്നതാണ്.

https://youtu.be/tBFiPspiawI (ഡബിൾ)

https://youtu.be/k_vtCe8iNRY (നുറുങ്ങുവെട്ടം)

https://youtu.be/Ht6dlkdikCQ (അവൾ)

https://youtu.be/rZ4tVKOVeNs (ഹിതം)

വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി പുതിയ കാവ് സ്കൂളിലെ കുട്ടികളും സ്കൂളിനു സമീപം താമസിക്കുന്ന സലിംകുമാർ ഉൾപ്പെടെയുള്ള പ്രതിഭകളും സംഗമിച്ചപ്പോൾ ....... വീഡിയോ കാണാം.

https://drive.google.com/file/d/18yiUHG_Dibi1Jx08Vn_ydsm4PO-reW4b/view?usp=drivesdk