ആമുഖം

    ഗവണ്മെന്റ് മോഡൽ റെസിഡന്റിൽ സ്കൂൾ - കീഴ്മാട്, ആലുവ 
      2016 - 17  അധ്യയന വർഷ പ്രവർത്തന പരിപാടികൾ 

2016 ജൂൺ

പ്രവേശനോത്സവം

      2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.  സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു.  വിദ്യ ദീപം തെളിയിച്ചതിനു ശേഷം,  അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു .  പഠനോപകരണ വിതരണം നടന്നു. തുടർന്ന്  അദ്യാപകർക്കും  വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു. 

ജൂൺ 5 - പരിസ്ഥിതി ദിനം

     പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.

ജൂൺ 19 - വായന ദിനം

     ജൂൺ 19  വായന ദിനാചരണവും  26 -  തിയതി  വരെ വായനാവാരാചരണവും  ക്രമീകരിച്ചു. വയനാവാരാചരണത്തിന്റെ ഉൽഘടനം കാവ്യാ കലാ കേന്ദ്രം ഡയറക്ടർ ശ്രീ മോഹനൻ നായർ നിർവഹിച്ചു.  

പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ രചന പ്രദർശനം, പ്രഭാഷണങ്ങൾ എന്നിവ നടന്നു. ഇതോടനുബന്ധിച്ചു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉൽഘടനവും നടന്നു.

സിവിൽ സർവീസ് പരീക്ഷയിലെ വിജയി - മിഥുൻ. വി. സോമരാജിന് അഭിനന്ദനം

    സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc  ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം,  എസ് പീ സി യും, ബാൻഡ് സംഘവും  പരിപാടികൾക്ക് നേതൃതും നൽകി.

ജൂൺ 20 - യോഗ ദിനം

    പ്രഭാഷണം, യോഗ ഡിസ്പ്ലേ, പോസ്റ്റർ പ്രദർശനം എന്നിവയും ക്രമീകരിച്ചു.

ജൂൺ മാസത്തിൽ ജി ശങ്കരക്കുറുപ്പ് ദിനാചരണം, ഉള്ളൂർ ദിനാചരണം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണം എന്നിവയും സമുചിതമായി ആചരിച്ചു. ജൂൺ 18 , 25 ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിച്ചു.

റേഡിയോ@ എം ആർ എസ്

   റേഡിയോ@ എം ആർ എസ്  എന്ന പേരിൽ അഞ്ചു മുതൽ പത്തു വരെ ക്ലാസ് കളിലെ വിദ്യാർത്ഥികൾ എല്ലാ ദിവസവും പത്തു മിനിറ്റു  ദൈർഗ്യമുള്ള വിവിധ പരിപാടികൾ  അവതരിപ്പിക്കുകയും പ്രമുഖ വ്യക്തികളുമായി ഫോൺ ഇൻ പ്രോഗ്രാമുകളും നടത്തി വരുന്നു.  (radio5 @എം ആർ സ് , radio6  എം ആർ സ്, radio 7 @ എം ആർ സ്, radio8  എം ആർ സ്, radio9 @ എം ആർ സ്, & radio10 @ എം ആർ സ് ) 

വായന, എഴുത്

    അക്ഷരം,എഴുത്, വായന എന്നിവയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസ് ആരംഭിച്ചു.  അക്ഷര ശാല എന്ന പേരിൽ നടക്കുന്ന പ്രസ്‌തുത പരിപാടിയിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു പരിശീലനം നൽകി വരുന്നു.

2016 ജൂലൈ

   ബഷീർ ചരമ ദിനം, ലോക ജനസംഖ്യ ദിനം, പി. എൻ. പണിക്കർ ജന്മദിനം, ചന്ദ്ര ദിനം, എ പി ജെ  അനുസ്മരണ ദിനം , പ്രേം ചന്ദ് ജന്മദിനം എന്നിവയും ആചരിച്ചു. 

ആരോഗ്യ ക്വിസ്

    എല്ലാ വിദ്യാർത്ഥികൾക്കും ജില്ല മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ ആരോഗ്യ ബോധന ദിനാചരണം നടത്തി. മെഡിക്കൽ പരിശോധന, വാക്സിനേഷൻ എന്നിവ ക്രമീകരിച്ചു.

എസ് പി സി

   ജൂൺ മാസം മുതൽ നിശ്ചിത പ്രവർത്തന കാലിൻഡറിന്റെ  അടിസ്ഥാനത്തിൽ 88  കേഡറ്റുകൾക്ക് പരിശീലനം നൽകി വരുന്നു.  പരേഡ്, കായിക പരിശീലനം എന്നിവയോടൊപ്പം, മറ്റ് പഠന, പഠ്യേതര പ്രവർത്തനങ്ങളും നടന്നു വരുന്നു.  
 അദ്ധ്യാപക രക്ഷകർത്തൃ സമ്മേളനങ്ങൾ 

വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി അദ്ധ്യാപക രക്ഷകർത്തു യോഗങ്ങൾ നടത്തുന്നു. 2016 - 17 അധ്യയന വർഷത്തെ പി ടി എ പ്രസിഡന്റ് ആയി ശ്രീ ജെയ്‌സൺ രാജുവിനെ തിരഞ്ഞെടുത്തു.

2016 ഓഗസ്റ്റ്, സെപ്തംബര് 

റമടിയേൽ കോച്ചിങ് - എൻ്റെച്മെന്റ് ക്ലാസുകൾ ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ മേൽനോട്ടത്തിൽ

6 .30  പിഎം മുതൽ 8 . 30 പിഎം വരെ രാത്രി ക്ലാസുകൾ തുടങ്ങി 

അക്കാദമികേതര പ്രവർത്തനങ്ങൾ

2016 ലെ ഒളിംപിക്സിനടനുബന്ധിച് 8 / 8/16 ഇൽ ഒളിമ്പിക്സ് കോർണേറിന്റ ഉത്ഘാടനം ഹെഡ് മാസ്റ്റർ സതീശൻ സർ നിർവഹിച്ചു അന്നേ ദിവസം തന്നെ കീഴ്മാട് പി എച് സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വിദ്യാർത്ഥികൾക്ക് ഹെൽത്ത് awareness ക്ലാസ് നടത്തി . നാഗസാക്കി ദിനം, ഹിരോഷിമ ദിനം, ക്വിറ് ഇന്ത്യ ദിനം എന്നിവ സമുചിതമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സന്ദേശം, പ്രസംഗം, പോസ്റ്റർ പ്രദർശനം കൊളാഷ്, സിഡി പ്രദർശനം എന്നിവ നടത്തി

ദേശീയ വിര വിമുക്ത ദിനാചരണം - ഓഗസ്റ്റ് 10

മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും വിര ഗുളിക നൽകി, കിഴ്‌മാട്‌ പഞ്ചായത്‌ തല ഉൽഘടനം ഈ സ്കൂളിൽ വച്ച് നടന്നു. വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Govt.Model_Residential_School_Keezhmad&oldid=161423" എന്ന താളിൽനിന്ന് ശേഖരിച്ചത്