ജി.വി.എച്ച്.എസ്.എസ്. കൊണ്ടോട്ടി

14:14, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18008 (സംവാദം | സംഭാവനകൾ) (ക്ലബ്)


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.വി.എച്ച്.എസ്.എസ്. കൊണ്ടോട്ടി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-201618008



ചരിത്രം

1മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പല്‍ വാര്‍ഡ് 33 ല്‍ (മേലങ്ങാടി) എയര്‍പോര്‍ട്ട് റണ്‍വേയുടെ കിഴക്കുഭാഗത്തോടു ചേര്‍ന്ന് പ്രകൃതി മനോഹരമായ നാല് ഏക്കര്‍ സ്ഥലത്ത് 1957 മുതല്‍ തലയുയര്‍ത്തി നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‍കൂള്‍ കൊണ്ടോട്ടി.

1957 ല്‍ ശ്രീമാന്‍ മഠത്തില്‍ അഹമ്മദ് കുട്ടി സര്‍ക്കാറിന് വിട്ടുകൊടുത്ത രണ്ടര ഏക്കര്‍ സ്ഥലത്താണ് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂള്‍ സ്ഥാപിതമായത്. ആദ്യ കാലങ്ങലില്‍ മേലങ്ങാടി സിറാജുല്‍ ഹുദാ മദ്രസ്സയില്‍ നടത്തിവന്ന ക്ലാസ്സുകള്‍ സ്ഥിരം കെട്ടിടങ്ങള്‍ സജ്ജമായതോടെ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറി. 1980-81 ല്‍ കൊണ്ടോട്ടി-തിരൂരങ്ങാടി റോഡ് ടാറിംഗ് നടന്നപ്പോള്‍ ഈ ഭാഗത്തേക്ക് ബസ് സര്‍വീസ് സാധ്യമായി. ഇതേത്തുടര്‍ന്ന് ശ്രീമാന്‍ ഓടക്കല്‍ മുഹമ്മദ്ഷാ ഹാജി യില്‍ നിന്നും ഏറ്റെടുത്ത ഒന്നര ഏക്കര്‍ സ്ഥലം കൂടി ചേര്‍ത്ത് സ്‍കൂള്‍ കോമ്പൗണ്ട് വികസിപ്പിക്കുകയുണ്ടായി.

1990-91 അധ്യയനവര്‍ഷം മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും 2004-05 അധ്യയനവര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തോടുകൂടിയ സ്കൂളായി മാറുകയും ചെയ്തു. ഡെപ്യൂട്ടി കലക്‍ടര്‍, ഗവ. അണ്ടര്‍ സെക്രട്ടറി തലങ്ങളില്‍ എത്തിയവര്‍ മുതല്‍ ഫുട്ബാള്‍, സിനിമാ രംഗങ്ങളില്‍ തിളങ്ങിയവര്‍ വരെ ഈ സ്കൂളില്‍ പഠനം ന‌ടത്തിയവരില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ 5 മുതല്‍ 10 വരെ ഹൈസ്‍കൂള്‍ വിഭാഗത്തിലായി 1200 ല്‍ പരം കുട്ടികളും VHSE (MRRTV, Agri, MLT) വിഭാഗത്തിലായി 220 ല്‍ പരം കുട്ടികളും HSS (Science, Humanities, Commerce) വിഭാഗത്തിലായി 650 ല്‍ പരം കുട്ടികളും ഇവിടെ പഠനം ന‌‌ടത്തിവരുന്നു. 2013-14 ല്‍ SSLC പരീക്ഷയെഴുതിയവരില്‍ 97 % പേരും 20014-15 ല്‍ 100 % പേരും ആദ്യ ചാന്‍സില്‍ തന്നെ വിജയം കൈവരിച്ചു. VHSE, HSS വിജയം ഇക്കഴിഞ്ഞ വര്‍ഷം 80 % നും മുകളിലാണ്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും നിരന്തരമായ ഇടപെടലും വിജയഭേരി പോലെയുള്ള കര്‍മ പദ്ധതികളുമാണ് കൊണ്ടോട്ടി ജി.വി.എച്ച്. എസ്. സ്‍കൂളിന്റെ വിജയക്കുതിപ്പിന് നിദാനം.


വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ നവീനമായ കോഴ്സുകളും പഠനാന്തരീക്ഷവുമുള്ള മികവിന്റെ കേന്ദ്രമായി നമ്മുടെ ഈ സ്കൂള്‍ മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.


 
school

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. VHSE വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. VHSE വിഭാഗത്തിന് കമ്പ്യൂട്ടര്‍ ലാബ് ആവശ്യമില്ല. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും എല്ലാ ഓഫീസുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • JRC
  • NSS
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ASTRO Club
  • സ്നേഹ നിധി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.