ഓടിച്ചാടി തുള്ളിനടന്നൊരു മാനവ ജനതയെ ആലയമിന്നതിൽ പൂട്ടിയടച്ചൊരു പന്തമായി തീപ്പന്തമായി കൊറോണ......... കൊറോണ......... ഉള്ളിൽ നീറും പുകയാൽ ഗേഹമതിൽ കഴിയും മർത്യൻ സമയമില്ലെന്നോതിയ മർത്യൻ ഇന്നിതാ സമയം നീക്കാൻ വെമ്പുന്നു കൊറോണ.......... കൊറോണ...... വ്യക്തിശുചിത്വം രക്ഷാകവചമാക്കി കൊറോണയാം മഹാമാരിയെ തുരത്തുന്നു പടയാളികൾ അമ്മയാം ഭുമിതൻ തനയർ കൊറോണ.......... കൊറോണ...... ആയിരങ്ങൾ പതിനായിരങ്ങൾ മരിച്ചുവീഴുന്നു ഭീതിയാണെന്നും ശത്രുതയില്ല കാഹളമില്ല ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് പൊരുതുന്നു കൊറോണ.......... കൊറോണ...... വേണ്ട സമ്പർക്കമൊന്നും വേണ്ട ഗൃഹസ്ഥാശ്രമിയായി മനസ്സുകൾ കോർത്ത് നമുക്കും അണിചേരാം പുതിയൊരു നാളേക്കായി തുരത്താം....... കൊറോണയെ.......കൊറോണയെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത