ഗവൺമെന്റ് എച്ച്. എസ് കഴിവൂർ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
2020 മാർച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമാണ് കോവിഡ്19.കോവിഡ് 19 എന്നതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ്2019ആണ്. 2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ പട്ടണത്തിലാണ്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് കർണാടകയിൽ ആണ്. കൊറോണ വൈറസ് 'കൊറോണ വൈരിഡി ' കുടുംബത്തിൽ ഉൾപ്പെട്ട വൈറസാണ്. കൊറോണാ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്1937ൽ ആണ്. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത് മനുഷ്യശരീരത്തിലെ ശ്വാസകോശ നാളിനിയെ ആണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്. പ്രധാന ലക്ഷണങ്ങൾ ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന, പനി എന്നിവയാണ്. കോവിഡ് 19 പടരുന്നത് ശരീര ശ്രവങ്ങളിലൂടെ ആണ്. കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളിൽ ഒന്ന് മാസ്ക്ക് ധരിക്കുകയും, ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറൈറസറോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുകയും, ഇടയ്ക്കിടയ്ക്ക് മൂക്ക്, വായ, കണ്ണുകൾ എന്നിവിടങ്ങളിൽ തൊടാതെയും ഇരിക്കുക.രണ്ട് ശരീര പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ്. അതിനായി നാം വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ, ബെറി, പപ്പായ എന്നിവ കഴിക്കണം. കൂൺ വെളുത്ത രക്താണുക്കളുടെ നിർമ്മാണത്തിലും ശരീരത്തിലുണ്ടാകുന്ന അണുബാധയെ തടയാനും സഹായിക്കുന്നു. 'അലിസിൻ ' എന്ന രാസപദാർത്ഥം അടങ്ങിയിട്ടുള്ള വെളുത്തുള്ളി അലർജി, ജലദോഷം തുടങ്ങിയവയെ പ്രതിരോധിക്കും. മഞ്ഞൾപ്പൊടി ചേർത്ത പാൽ അൽഭുതകരമായ രോഗപ്രതിരോധശേഷിയുള്ള പാനീയമാണ്. തൈര് ദഹനസംബന്ധമായ രോഗങ്ങളെ തടയും. ബാർലി, ഓട്സ്, ഗ്രീൻ ടീ എന്നിവയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നവയാണ്. ഇലക്കറികളും പയറുവർഗങ്ങളും ചെറു മത്സ്യങ്ങളും നിത്യവും കഴിക്കുന്നത് വഴിയും പ്രതിരോധശേഷി വർദ്ധിപ്പിക്കാം. മാനസിക സമ്മർദ്ദവും ഉറക്കം ഇല്ലായ്മയും രോഗപ്രതിരോധശേഷി നശിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവ രണ്ടും നമുക്ക് ഒഴിവാക്കാം. അങ്ങനെ കോവിഡ് 19 മഹാമാരിയെ തുരത്തുകയും ചെയ്യാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |