സി.എം.എസ്.എൽ.പി.എസ് കണിയാമ്പാൽ/history

14:20, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24317 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1919 മുതൽ ആനയ്ക്കൽ പ്രദേശത്ത് അറിവിന്റെ വെളിച്ചം വിതറുന്ന വിദ്യാലയമാണ് സി എം എസ് എൽ പി സ്കൂൾ കാണിയാമ്പാൽ. ആദ്യകാലത്ത് ചീരംകുളം അമ്പലത്തിനടുത്ത് സി എം എസ് മിഷനറിയായ ശ്രീ ജേക്കബ് പാതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യമായി പ്രൈമറി വിദ്യാഭ്യാസം നൽകിവരുന്നു.

ആദ്യകാലത്ത് ചീരംകുളം അമ്പലത്തിനടുത്താണ്  വിദ്യാലയം ആരംഭിച്ചത് എങ്കിലും പിന്നീട് ആനയ്ക്കൽ സെന്ററിൽ സ്വന്തം സ്ഥലത്ത് കെട്ടിടം പണിതു. നഴ്സറി മുതൽ നാലാം ക്ലാസ്സ് വരെ ക്ലാസ്സുകൾ ആരംഭിച്ചു. ഓരോ ക്ലാസുകളും മൂന്നു ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. ഓരോ ക്ലാസിലും അറുപതോളം  കുട്ടികൾ പഠനം നടത്തിയിരുന്നു .

              6600 ൽ അധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്നും അറിവ് നേടി. അവരിൽ ധാരാളംപേർ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നു. ഇന്നും അഭിമാനിക്കാവുന്ന ധാരാളം നേട്ടങ്ങൾ കൊയ്തു കൊണ്ട് ഈ വിദ്യാലയം മുന്നോട്ടുപോകുന്നു.

             2019 ൽ ഈ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു. സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ് വളരെ നല്ല രീതിയിൽ ഈ വിദ്യാലയം നടത്തിക്കൊണ്ടു പോകുന്നു.

             കുട്ടികളുടെ സമഗ്രമായ പഠനത്തിനുതകുന്നതാണ് ഇവിടുത്തെ സൗകര്യങ്ങൾ. സ്കൂൾ വൈദ്യുതീകരിച്ചതും എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉള്ളതുമാണ്. ഐടി പഠനത്തിനായി കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ചുവരുന്നു. സ്കൂൾ ലൈബ്രറിയിൽ  800 ൽ അധികം പുസ്തകങ്ങളുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ആരോഗ്യത്തിന് കരാട്ടെ ക്ലാസ്സുകളും നടത്തി വരുന്നു.

         പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡുകളും ഗോൾഡ് മെഡലും നൽകി പ്രോത്സാഹിപ്പിക്കുന്നു. കുട്ടികൾക്ക് സ്കൂളിലേക്ക് എത്തിച്ചേരാൻ സൗജന്യ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.