സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ചരിത്രം

12:23, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക്രിസ്ത്യൻ മിഷനറിമാരുടെ കേരളത്തിലെ  ആദ്യകാല  പ്രവർത്തനം  കോട്ടയം സി എം എസ്  കോളേജ് ആലുവ യു സി കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ആരംഭിച്ചുകൊണ്ടായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പള്ളിക്കര  സെൻറ് മേരീസ് പള്ളി 1929ൽ പള്ളിക്കര  ചന്തക്കു സമീപം  വി വി സ്കൂൾ എന്ന പേരിൽ  ഒരു പ്രൈമറി സ്കൂൾ  ആരംഭിച്ചു. അക്കാലത്ത് പള്ളിക്കര 30 കി.മീ.  ചുറ്റളവിലുള്ള  ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.മാനേജർ ശ്രീ സി  എം ജോർജ്  തരകന്റെ കീഴിൽ  ആദ്യത്തെ  ഹെഡ്മാസ്റ്ററായി ശ്രീ പത്മനാഭ പിള്ള സാർ ചുമതലയേറ്റു. അദ്ദേഹത്തോടൊപ്പം ശ്രീ.കെ. കുമാരപിള്ള സാർ , ശ്രീ.കൃഷ്ണപിള്ള സാർ,ശ്രീ.പരമേശ്വരപിള്ള സാർ , റവ.ഫാ. കെ.സി ഗീവർഗീസ് കല്ലപ്പാറ എന്നിവർ അധ്യാപകരായി ഉണ്ടായിരുന്നു.അക്കാലത്ത് അധ്യാപകർക്ക് പള്ളി കാര്യത്തിൽ നിന്നും  നേരിട്ടാണ്  ശമ്പളം നൽകിയിരുന്നത്.

നാനാജാതി  മതസ്ഥരായ എല്ലാ കുട്ടികൾക്കും  ഒരു വിവേചനവും കൂടാതെ  ഈ സ്കൂളിൽ അഡ്മിഷനും നൽകിയിരുന്നു.1941 ൽ പള്ളിക്കാര്യത്തിൽ നിന്നും  സ്കൂളിന് വേണ്ടി മോറക്കാല യിൽ സ്ഥലം വാങ്ങി SMP  സെന്റ മേരീസ് പ്രൈമറി സ്കൂൾ എന്ന പേരിൽ 1944 ൽ കെട്ടിടം പൂർത്തിയാക്കിമോറക്കാല യിലേക്ക് മാറ്റി സ്ഥാപിച്ചു. ശ്രീ. പത്മനാഭപിള്ള സാർ സർവ്വീസിൽ നിന്നും വിരമിച്ചപ്പോൾശശ്രീ കെ.കുമാരപിള്ള സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.1955 ൽ സെൻറ് മേരീസ് പ്രൈമറി സ്കൂൾ ഒരു എയ്ഡഡ് സ്കൂളാക്കി സർക്കാർ വിജ്ഞാപനം ഇറക്കി. അധ്യാപകർക്ക് സർക്കാരിൽ നിന്നും നേരിട്ട് ശമ്പളം ലഭിച്ചുതുടങ്ങി.

തുടർന്നുവന്ന  മാനേജർ  ശ്രീ. സി. ജെ. മാത്യു തരകന്റേയും ക്രാന്തദർശിയും മികച്ച  വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ശ്രീ. കെ. എ. ജോർജ് സാറിനെയും ശ്രമഫലമായി 1962 ൽ ഒരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്ററായി പന്തപ്ലാക്കൽ ശ്രീ.പി.കെ.ഗീവർഗീസ് സാർ ചുമതലയേറ്റു.

തുടർന്ന് 1968 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ.കെ.എ. ജോർജ് സാർ ചുമതലയേൽക്കുകയും ചെയ്തു.

ഹൈസ്കൂളായി ഉയർത്തി കിട്ടുന്നതിനുവേണ്ടി ശ്രീ. കെ. എ. ജോർജ് സാർ നടത്തിയ പരിശ്രമവും അധ്വാനവും ഏറ്റവും പ്രശംസനീയമാണ്. സ്കൂളിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം സ്മരണയിൽ വരുന്ന നാമമാണ് ശ്രീ. കെ. എ. ജോർജ് സാർ .ഈ സ്കൂൾ നിലനിൽക്കുന്ന ത്തോളം കാലം അദ്ദേഹത്തിന്റെ നാമവും അദ്ദേഹത്തോടുള്ള കൃതജ്ഞതയും എന്നും സ്മരിക്കപ്പെടും. 1968 ജൂൺ 3 ന് വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. എച്ച്. മുഹമ്മദ് കോയ ഉദ്ഘാടനം നിർവഹിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

1997 ൽപള്ളിക്കാര്യത്തിൽ നിന്നും മാനേജർ ശ്രീ സണ്ണിപോൾ സാറിന്റെ നേതൃത്വത്തിൽ  ഹയർസെക്കണ്ടറി ആയി ഉയർത്തി കിട്ടുന്നതിന് അപേക്ഷ സമർപ്പിച്ചു. 1998  ആരംഭിക്കേണ്ട പ്ലസ്ടു സ്കൂളുകളുടെ ആദ്യ ലിസ്റ്റിൽ തന്നെ  സർക്കാർ വിജ്ഞാപനമിറക്കി പുതിയ കെട്ടിടത്തിന്റെ പണി  പൂർത്തിയാക്കി 1998 ൽ തന്നെ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി. ജെ. ജോസഫ് ഉദ്ഘാടനം നിർവഹിച്ച് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇന്ന് പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെ ക്ലാസുകളിലായി ആകെ  2250 കുട്ടികളും ഇവരെക്കൂടാതെ  82 അധ്യാപകരും 8അനദ്ധ്യാപകരും സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.