CHERUVANNUR A.L.P SCHOOL/സൗകര്യങ്ങൾ

11:45, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16507 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

ലൈബ്രറി

ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... കൂടാതെ ഒരോ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നു...

മാസത്തിൽ ഒരു തവണ വായനാ മത്സരം സംഘടിപ്പിക്കുകയും മികച്ച വായനക്കാരനെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു... ഇതിലൂടെ വായനയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കാൻ സാധിക്കുന്നു...

പിറന്നാൾ ദിനങ്ങളിൽ മിഠായി വിതരണത്തിന് പകരം 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പദ്ധതി നടപ്പിലാക്കി വരുന്നു..

വായനാമൂല

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജീകരിച്ചിരിക്കുന്നു.ലൈബ്രറി പുസ്തകങ്ങൾ ഒഴിവു സമയങ്ങളിൽ വായിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനും വായനാ മൂലകൾ വേദിയാകുന്നുന്നു... ക്ലാസ് റൂം ലൈബ്രറിയിലെ പുസ്തക വിതരണത്തിനായി ക്ലാസിലെ ഒരു കുട്ടിയെ ലൈബ്രേറിയനായി ചുമതലപ്പെടുത്തുന്നു...

ക്ലാസ് തല വായനാ മത്സരങ്ങൾ വഴി കുട്ടികൾ വായനയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു...

കംമ്പ്യൂട്ട൪ ലാബ്

ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് അനുഗുണമായി വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സ്ഥിതി ചെയ്യുന്നു.

ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് പുറമെ ക്ലാസ് തല ഉപയോഗത്തിനാവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും സ്കൂളിന്റെതായിട്ടുണ്ട്...KITE ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IT സംവിധാനമാണ് നിലവിലുള്ളത്...

സ്മാർട്ട് ക്ലാസ് റൂം

മികച്ച ശബ്ദ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് റൂമാണ് സ്കൂളിലുള്ളത്... കുട്ടികൾക്ക് ഐ ടി സാധ്യതകൾ ഉപയോഗപ്പെടുത്തി

പഠനം ആയാസരഹിതമാക്കി മാറ്റാൻ ഉതകുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിട്ടുള്ളത് ...

സിഡി ലൈബ്രറി

വിവിധ മേഖലകളിലെ അറിവുകൾ ഉൾക്കൊള്ളുന്ന നൂറിൽപരം സിഡികളുടെ ശേഖരം അടങ്ങുന്നതാണ് സിഡി ലൈബ്രറി ... കലാ കായിക വിനോദ മേഖലകളിലെ നിരവധി വീഡിയോകൾ അടങ്ങുന്ന സിഡികൾ ലൈബ്രറിയിലുണ്ട്... ആവശ്യമുളള സമയത്ത് പെട്ടന്ന് എടുത്ത് ഉപയോഗിക്കാവുന്ന രീതിയിൽ സ്മാർട്ട് റൂമിലാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത് ...

പാചകപ്പുര

കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. ടൈൽ പാകി വിശാലമായ സ്ഥല സൗകര്യത്തോടു കൂടിയ അടുക്കളയോട് അനുബന്ധിച്ച് അടച്ചുറപ്പുള്ള  സ്റ്റോർ റൂമാണ് ഉള്ളത്...

വാഹന സൗകര്യം

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് സ്‌കൂളിൽ എത്തിച്ചേരാൻ വേണ്ടി എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള വാഹന സൗകര്യം സ്‌കൂൾ ഒരുക്കിയിട്ടുണ്ട്.

നീന്തൽക്കുളം

വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്തീയമായി നിർമ്മിച്ച ഒരു നീന്തൽക്കുളം സ്‌കൂളിന്റേതായിട്ടണ്ട്.സ്‌കൂളിലെ അധ്യാപകർ തന്നെ ആവശ്യമായ സുരക്ഷാമാർഗങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുന്നു..

സ്‌കൂൾ പുതിയ കെട്ടിടത്തിലേക്ക്

ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറുകയാണ്.

പുതിയ സ്‌കൂൾകെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം എം.എൽ.എ ശ്രീ.ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു..

"https://schoolwiki.in/index.php?title=CHERUVANNUR_A.L.P_SCHOOL/സൗകര്യങ്ങൾ&oldid=1609762" എന്ന താളിൽനിന്ന് ശേഖരിച്ചത്