വള്ളുവംബ്രം ജങ്ഷനില്‍ നിന്നും മഞെരി വഴിയില്‍ ഒന്നര കിലോമീറ്റര്‍ അകലെ ഈ സ്കുള്‌‍ സ്തിതി ചെയ്യുന്നു. ഇത് ഒരു സര്‍കാര്‍ വിദ്യാലയമാണ്. ഗവര്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെകെന്റെരി സ്കൂല്‍ പുല്ലാനൂര്‍ എന്നതാന്ന് പൂര്‍ന്ന രൂപം.

ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ
വിലാസം
പുല്ലാനൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Gvhsspullanur




ചരിത്രം

1948-1950 കാലഘട്ടങ്ങളില്‍ ഈ പുല്ലാനൂര്‍ ദേശങ്ങളില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പുരോഗമനചിന്താഗതിക്കാരില്‍ ഒരാളായ ബഹു:കെ.ഇ മൂസ മാസ്റ്റര്‍ അവര്‍കളുടെ പ്രയത്നഫലമായിട്ടാണ്,അക്കാലത്ത് ഇന്നാട്ടിലെ കുട്ടികള്‍ക്ക് ഒരു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയെടുക്കാനുള്ള ഒരു എല്‍.പി സ്കൂളെങ്കിലും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുള്ളത്.

അതാ.ത് ഇന്നത്തെ പുല്ലാനൂര്‍ സ്കൂളിന്റെ പരിസര പ്രദേശത്ത് അന്ന് ജനസമ്മതനും, ഏക്കറകണക്കിന് ഭൂമി കൈവശം ഉള്ളതുമായ ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ഒരാള്‍ ജീവിച്ചിരുന്നു.ഇദ്ദേഹവും കെ.ഇ മൂസ മാസ്റ്ററും വളരെ സൗഹൃദത്തിലും അടുപ്പത്തിലുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യസമെങ്കിലും നേടിയെടുക്കുവാനുള്ള സൗകര്യങ്ങള്‍ യാതൊന്നും ഇല്ലാത്തതിന്റെയും മറ്റുമുള്ള ശോചനീയ സ്ഥിതികള്‍ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പ്രേരിപ്പിച്ചതിന്റെ ഫലമായി ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആള്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനായി പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ട് വന്നു. ആയതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈവശഭൂമിയില്‍(അതായത് ഇന്നത്തെ ഗവ:വി.എച്ച്.എസ് സ്കൂള്‍ തെട്ടിടം നില കൊള്ളുന്നതിന്റെ മുന്നില്‍ ഉള്ള സ്ഥലത്ത്) ഒരു പ്രാഥയിക വിദ്യാലയം സ്ഥപിക്കുവാന്‍ വേണ്ടതായ ഒരു സ്കൂള്‍ കെട്ടിടം 'I' (ഐ) ഷേപ്പില്‍ പണി കഴിപ്പിച്ചു. അന്ന് സ്കൂള്‍ ഭരണം കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് മലബാര്‍ ‍ഡിസ്ട്രിക്റ്റ് ബോഡിന്ന് മാസ വാടക നിശ്ചയിച്ച്,സ്കൂള്‍ നടത്തിപ്പിനായി പരസ്തുത കെട്ടിടം ഏല്‍പ്പിച്ചു കൊടുത്തു എന്നാണ് അറിയുവാന്‍ കഴിയുന്നത്.അങ്ങിനെകുറച്ച് കാലം കഴിഞ്ഞ് കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആളുടെ മരണശേഷം ഈ സ്കൂള്‍ കെട്ടിടത്തിന്റെയും, കൂടാതെ സ്കൂള്‍ സ്ഥലത്തിനോട് ബന്ധപ്പെട്ട് ചുറ്റുമുള്ള മൂന്നോ നാലോ ഏക്കറയോളം ഭൂമിയുടെയും കൈവശാവകാശം മമ്മത് എന്നയാളുടെ ചെറിയ മകനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്നയാള്‍ക്ക് സിദ്ധിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞ് അതായത്,1957-ല്‍ സ്കൂള്‍ ഭരണം കേരള ഗവണ്‍മെന്റില്‍ നിക്ഷിപ്തമായി.അധികം താമസിയാതെ അന്ന ത്തെ സ്കൂളിന്റെ ഉടമസ്ഥനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്ന ആള്‍ എല്‍.പി സ്കൂള്‍ കെട്ടിടവും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഏക്കര്‍ ഭൂമിയും സര്‍ക്കാരിലേക്ക് വിലക്ക് കൊടുക്കുവാന്‍ തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് എടുത്തതിന്റെ ഉടമസ്ഥതയിലായി.1956-ല്‍ ഈ എല്‍.പി സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളും മൂന്ന് അദ്ധ്യാപകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങള്‍ അധികവും അവനവന്റെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കേണ്ടതിന്റെ ആവശ്യത്തേയോ ആയതിന്റെ ഭാവി ഗുണത്തേയോ പറ്റി ഒട്ടും തന്നെ ചിന്തിക്കാത്തവരും,മാത്രമല്ല പ്രത്യേകിച്ചും പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാന്‍ സന്മനസ്സില്ലാത്തവരുംകൂടിയായിരുന്നു.സ്ഥിതിഗതികള്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ക്ലബ്ബുക്കള്‍

  • ഗണിത ക്ലബ്
  • റോഡിയേ ക്ലബ്
  • ss ക്ലബ്
  • IT ക്ലബ്

മാനേജ്മെന്റ്

ഹൈസ്കൂള്‍ വിഭാഗത്തിന്റെ തലവന്‍ ശ്രീ മൂസക്കോയ പലത്തിങ്ങലും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ ബീരാന്‍ക്കുട്ടിയിം വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ മറിയുമ്മയുമാണ് .

വഴികാട്ടി

{{#multimaps: 11.123249, 76.056166 | width=800px | zoom=16 }}