പ്രവ്രാജിക മേധാപ്രാണാ മാതാജി

20:06, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുറനാട്ടുകരയിലെ ശാരദാമഠത്തിന്റെ ഈശ്വരാർപ്പിതമായ സേവനങ്ങളിൽ അത്യന്തം പങ്കാളിയായിരുന്നു പരമ പൂജനീയ പ്രവ്രാജിക മേധാപ്രാണാ മാതാജി. സ്നേഹവും സേവനവും മുഖമുദ്രയാക്കി 18 വർഷം പ്രധാനാധ്യാപികയായും തുടർന്ന് സ്കൂൾ മാനേജരായും ശാരദാമഠം പ്രസിഡന്റായും നിശ്ശബ്ദസേവനം അനുഷ്ഠിച്ചിരുന്നു.
യൗവനത്തിൽ തന്നെ സന്യാസമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ മേധാ പ്രാണ മാതാജി ശ്രീ ശരദാ മഠത്തിന്റെ ഏഴംഗ സ്ഥാപകസന്യസ്തരിൽ ഒരാളാണ്. രാമകൃഷ്ണമിഷന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് ശാരദാ ദേവിയുടെ പേരിൽ സന്യാസിനിമാരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പ്രത്യേക മഠം സ്ഥാപിച്ചത്. ശാരദാ ദേവിയുടെ നൂറാം ജന്മത്തിൽ പിറവിയെടുത്തപ്പോൾ മേധാ പ്രാണ മാതാജിക്ക് ഭാഗ്യമുണ്ടായി .കൊൽക്കത്ത ശാരദാ മഠത്തിൽ നിന്നു പകർന്ന മാനവസേവയുടെ കൈത്തിരി നാളം മാതാജി ഒരിക്കലും കൈവിട്ടിട്ടില്ല. പുറനാട്ടുകരയിലെ ശാരദ മഠത്തിന്റെയും ഗേൾസ് സ്കൂളിന്റെയും വളർച്ചയുടെ പിന്നിൽ മാതാജിയുടെ പ്രവർത്തനവും ഉൾക്കാഴ്ചയുമുണ്ട്.തന്റെ തന്റെ തൊഴിലായ അധ്യാപനത്തെ സന്യാസവുമായി ബന്ധപ്പെടുത്തിയ മാതാജിക്ക് വിപുലമായ ശിഷ്യസമ്പത്തുണ്ട്

പ്രവ്രാജിക മേധാപ്രാണാ മാതാജി