പ്ലാവൂർ എന്ന സ്ഥല നാമം വന്ന വഴി

സവർണ്ണമേധാവിത്വം ശക്തമായി നിലവിലിരുന്ന കാലഘട്ടമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. അക്കാലത്ത് പ്ലാവൂർ എന്ന ഈ സ്ഥലം ജനവാസം കുറഞ്ഞ ഗ്രാമപ്രദേശം ആയിരുന്നു. ഇവിടെ കൂടുതലായും താമസിച്ചിരുന്ന ജനവിഭാഗം ഹരിജന വിഭാഗത്തിൽപ്പെട്ട പുലയ വിഭാഗമായിരുന്നു. അതുകൊണ്ട് ഈ പ്രദേശത്തെ പുലയന്മാരുടെ ഊര് എന്ന അർത്ഥത്തിൽ പുലവൂർ എന്ന് വിളിച്ചു വന്നു. ഈ പുലവൂർ എന്നപേര് ലോപിച്ച് പ്ലാവൂർ ആയി മാറി എന്നാണ് പറയപ്പെടുന്നത്.