ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ
പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്ന പാലക്കുഴ മോഡല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള് 1914 ല്‍ എല്‍. പി. സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1968 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തില്‍ നിന്നും 1971 ല്‍ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങി. എസ്. എസ്. എല്‍. സി. ബാച്ച് ആരംഭിച്ച് രണ്ടാം വര്‍ഷം നൂറു ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്ക്കൂളിനു കഴിഞ്ഞു.
ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ | |
---|---|
വിലാസം | |
പാലക്കുഴ എറണാകുളം ജില്ല | |
സ്ഥാപിതം | - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2016 | 28033palakuzha |
ചരിത്രം
2000-01 അദ്ധ്യയന വര്‍ഷത്തില്‍ ഈ സ്ഥാപനം ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ നാലു ബാച്ചുകള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡില്‍ പാലക്കുഴ ജംഗ്ഷനോടുചേര്‍ന്ന് റോഡിനിരുവശവുമായി ഹൈസ്ക്കൂള് ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററി കെട്ടിടത്തിന് അഭിമുഖമായാണ് വിശാലമായ കളിസ്ഥലം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഇവിടെ വച്ച് റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്ബോളിന് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുന്നതിനും കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. 2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്. സ്ക്കൂള് യൂണിഫോം നിര്‍ബന്ധമാണ്. എല്ലാ ബുധനാഴ്ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു. ഹൈസ്ക്കുള് വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്പരം കുട്ടികളുടെ അഡ്മിഷന് രേഖകള്‍ കമ്പ്യുട്ടൈസ് ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത് മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ക്കുള് പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. പരിമിതികള്‍ ഉണ്ടെങ്കിലും കമ്പ്യൂട്ടര്‍ ലാബുകള്‍, സ്ക്കൂള് സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. ഗണിതശാസ്ത്രക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്, എന്റെ മരം പദ്ധതി, സ്ക്കൂള് ഹെല്‍ത്ത് ക്ലബ്ബ്, എനര്‍ജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഇവയ്ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്. എച്ച്.എം., ടി. എഫ്. പി. എഫ്. ഇവയുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മുന്‍ പ്രധാനാദ്ധ്യാപകര്‍, അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ നടത്തിയിട്ടുണ്ട്. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്കുന്നു. 2009, 2010, 2011 എന്നീ വര്‍ഷങ്ങളില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്ക്കൂളിനുള്ള അവാര്‍ഡ് ഈ സ്കൂളിനാണ് ലഭിച്ചിട്ടുണ്ട്. 2014, 2015, 2016 വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. യ്ക്ക് 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
4.2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയര്‍ റെഡ് ക്രോസ്
- കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍
- അക്ഷരജാലകം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1970 - 73 | ടി എം ചിന്നമ്മ |
1973 - 77 | ഏലിയാമ്മ പൗലോസ് |
1977 - 82 | കെ ഐ സൈമണ്‍ |
1982 - 83 | പി ജെ ജോണ്‍ |
1983 - 84 | ആര് രാമകൃഷ്ണന് നായര്‍ |
1984 - 85 | ഇ പി ബേബി |
1985 - 86 | പി വി എബ്രഹാം |
1988 - 90 | ടി എ കത്രിക്കുട്ടി |
1990- 95 | പി ജെ വര്‍ഗ്ഗീസ് |
1995 - 96 | എം ഒ ചാക്കോ |
1996 - 96 | കെ വി രാധ |
1996- 97 | കെ എ ഓമന |
1997- 01 | പി എ ജോര്‍ജ്ജ് |
2001 - 02 | ഇ വി ഏലിയാമ്മ |
2002 - 03 | ടി എന്‍ വിജയകുമാരി |
2003- 04 | ഇ എം ഫാതിമ ബീവി |
2004- 05 | കെ ജെ സെലിന് |
2005 - 05 | കെ ജി മേരി |
2006 - 06 | ഐ ആര് രന്‍ജിതം |
2006- 07 | കെ ജയശ്രീ |
2006 - 09 | ഫാ: സാജു കെ മത്തായി |
2009 -10 | പി.ജെ. ഏലിയാമ്മ |
2010 - 11 | ബാലകൃഷ്ണന് ചെമ്മാഞ്ചേരി |
2010 - 11 | അലി.എം |
2011 - 12 | ഹര്ഷന് കെ.എസ് |
2012 - 14 | ടി.എസ്. സൈനാബീവി |
2014 - 15 | വി.എം. സുജാത |
2015 - 16 | സുമംഗലാദേവി പി.എ. |
2016 - | ടി.എസ്. ഉണ്ണി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. ജയപ്രകാശ് മാധവന് (സൂപ്രണ്ട് - RCC തിരുവനന്‍ന്തപുരം)
- രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷന് സെക്രട്ടറി)
- ഡോ. സുരാജ് (ഡോക്ടര്‍, ഗവ: ഹോസ്പിറ്റല്‍, കൂത്താട്ടുകുളം)
- ടെനില്‍ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
മേല്വിലാസംഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പാലക്കുഴ <googlemap version="0.9" lat="9.881594" lon="76.605762" zoom="18"> 9.881779, 76.60589 Govt.Model H.S S Palakkuzha </googlemap> |