ഗവ.എൽ.പി.എസ് കിഴക്കുപുറം/ചരിത്രം

16:06, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (' മലയാലപ്പുഴ പഞ്ചായത്തിൻെറ ഏഴാം വാർഡിൽ സ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയാലപ്പുഴ പഞ്ചായത്തിൻെറ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ.പി.സ്കൂൾ  കിഴക്കുപുറം എന്നഈ വിദ്യാലയം ആരംഭിച്ചത് 1930 ൽ ആണ് .പുലി മുഖത്ത് കുടുംബാംഗമായ ഫാദർ ഗ്രിഗോറിയോസ് ആണ്, 10 സെൻറ് സ്ഥലം ഈ വിദ്യാലയം നിർമ്മിക്കുന്നതിനായി നൽകിയത്. ആദ്യകാലത്ത് ക്രിസ്ത്യൻ സഭാ നേതാക്കൾ ആയിരുന്നു ഈ വിദ്യാലയത്തിൻെറ ഭരണാധികാരികൾ. പിന്നീട് ഇത് ഗവൺമെൻറിന് കൈമാറി .ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്ന ഹാരിസൺ മലയാളം പ്ലാൻേറഷനിലെ തൊഴിലാളികളുടെ കുട്ടികളും, വടക്കുപുറം ,،കിഴക്കുപുറം,ഇലക്കുളം പ്രദേശങ്ങളിലെ കുട്ടികളും ഈ വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം നടത്തിയിരുന്നത്. ജാതിമത ഭേദമില്ലാതെ എല്ലാ കുട്ടികളും ഇവിടെ പഠിച്ചിരുന്നു. 
                     അന്ന്  ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാൽ കുട്ടികൾക്ക് അധ്യയനം നടത്തുന്നതിന്  ഇരിക്കുന്നതിന് ഉള്ള സൗകര്യം പോലും ഇല്ലായിരുന്നു. അഞ്ചാംതരം വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഓരോ ക്ലാസ്സിലും 55 -60 കുട്ടികൾ വരെയുള്ള 2 ഡിവിഷൻ വീതം ഉണ്ടായിരുന്നു .തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ ആയിരുന്നു ഭൂരിഭാഗവും. ലോകത്തിന്റെ നാനാ ഭാഗത്തും സ്കൂളിൻെറ പ്രശസ്തി എത്തും വിധം വ്യക്തി ത്വങ്ങളെ വാർത്തെടുക്കുന്നതിന് ഈ കലാലയം കാരണമായി.എന്നാൽ പിന്നീട് ആ സ്ഥിതി മാറി. സമീപപ്രദേശങ്ങളിൽ സ്കൂളുകൾ വരാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടാകാൻ തുടങ്ങി.
                           വളരെയധികം യാത്രാക്ലേശം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് അധ്യാപകർ ദൂരസ്ഥലങ്ങളിൽ നിന്നായിരുന്നു വന്നിരുന്നത് .അതിനാൽ പിന്നീടുള്ള വർഷങ്ങളിൽ സ്ഥിരമായി അധ്യാപകനില്ലാത്ത ഒരു അവസ്ഥ ഉണ്ടായി അത് സ്കൂളിൻെറ പ്രവർത്തനത്തെ സാരമായി ബാധിച്ചു തുടർന്നങ്ങോട്ടുള്ള കാലങ്ങളിൽ  കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു. 
                       1979 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകൻ റിട്ടയർ ചെയ്തതിനെത്തുടർന്ന് നടത്തിയ ാത്രയയപ്പിനോടനുബന്ധിച്ച് ഒരു ബസ് അപകടത്തിൽ ഈ സ്കൂളിലെ മൂന്ന് അധ്യാപകർ മരണപ്പെട്ടു ഇതിനെത്തുടർന്ന് കുറെ നാൾ സ്കൂൾ പ്രവർത്തനങ്ങൾ