സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങക്ക് വിദ്യ അഭ്യസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,കോട്ടയം സിഎംഐ സെൻറ് ജോസഫ് പ്രൊവിൻസിന്റെ  കീഴിലുള്ള കർമ്മല മാതാ ദൈവാലയത്തിലെ വൈദികനായിരുന്ന ഫാദർ റാഫേൽ സി എം ഐ തങ്ങളുടെ ആശ്രമ ദൈവാലയത്തോട് ചേർന്ന് പോപ്പ് പോൾ മെമ്മോറിയൽ എന്നപേരിൽ ഒരു നേഴ്സറി സ്കൂളും തുടർന്ന് എൽപി സ്കൂളും ആരംഭിച്ചു.

1983 സെപ്തംബർ 22ന് ഫാദർ ജോർജ് കാഞ്ഞമലയുടെ അക്ഷീണ പരിശ്രമഫലമായി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.വിശുദ്ധ ഡോമിനികിന്റെ വിശ്വാസിയായിരുന്നു ജോർജ് അച്ഛൻ എൽപി സ്കൂളിന് സെൻറ്.ഡോമിനിക്സ് എന്ന നാമം നൽകി. നേഴ്സറി സ്കൂൾ പോപ്പ് പോൾ മെമ്മോറിയൽ എന്ന പേരിലും പ്രവർത്തനം തുടർന്നു . കോവേന്ത(ആശ്രമം)യോട് ചേർന്നുള്ള വിദ്യാലയത്തെ നാട്ടുകാർ കൊവേന്ത പള്ളിക്കുടം എന്നും വിളിച്ചു .കർമ്മല മാതാ ദൈവാലം വിദ്യാലയത്തിലെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും , ആശ്രമ ശ്രേഷ്ഠനായ വൈദികനെ സ്കൂൾ മാനേജറായി ചുമതലപ്പെടുത്തുകയും ചെയ്തു.