ഗവ. യു. പി. എസ്. വരവൂർ/ഭൗതികസൗകര്യങ്ങൾ

16:46, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38550 (സംവാദം | സംഭാവനകൾ) ('ഇതുകൂടാതെ, ഒറ്റ മുറിയുള്ള ഒരു കോൺക്രീറ്റ് കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇതുകൂടാതെ, ഒറ്റ മുറിയുള്ള ഒരു കോൺക്രീറ്റ് കെട്ടിടവുമുണ്ട്. സ്കൂൾ കോംപൗണ്ടിൽ സ്ഥിതിചെയ്യുന്ന സി ആർ സി കെട്ടിടത്തിലാണ് രണ്ടു ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. മുമ്പ് 5 ക്ലാസുമുറികളും ഓഫീസ് മുറിയുമുണ്ടായിരുന്ന പ്രധാന കെട്ടിടം ഇന്ന് അപകടാവസ്ഥയിലാണ്. ആഹാരം പാകം ചെയ്യാൻ സ്കൂളിനോട് ചേർന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാൾ ഇല്ല. കിണർ, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളിൽ 700നടുത്തു പുസ്തകങ്ങൾ ഉള്ള ലൈബ്രറിയുണ്ട്. കുട്ടികൾ വായിക്കാൻ തത്പരരാണ്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്‌.